മികച്ച പരിചരണവുമായി നാലു വർഷം പൂർത്തിയാക്കി കിംസ് ഹെൽത്ത് കെയർ
text_fieldsകിംസ് ഹെൽത്ത് കെയറിന്റെ നാലാം വാർഷികാഘോഷത്തിൽനിന്ന്
മനാമ: ആരോഗ്യരംഗത്ത് മികച്ച പരിചരണവുമായി നാല് വർഷം പൂർത്തിയാക്കി കിംസ് ഹെൽത്ത് കെയർ. ഗുണമേന്മയുള്ളതും മികച്ചതുമായ ആരോഗ്യപരിചരണം നൽകുന്നതിൽ കഴിഞ്ഞ നാലു വർഷങ്ങൾ കിംസ് ഹെൽത്ത് കെയർ തങ്ങളുടെ പ്രയാണത്തിലെ ഒരു നിർണായക നാഴികക്കല്ലായാണ് കണക്കാക്കുന്നത്.
ഹോസ്പിറ്റൽ തുടങ്ങിയ കാലം മുതലുള്ള പരിചരണം, വിശ്വാസം, മികവ് എന്നിവയിൽ ഭാഗഭാക്കായ ആശുപത്രി അധികൃതർ, ആരോഗ്യപ്രവർത്തകർ, രോഗികൾ, പൊതുജനങ്ങൾ എന്നിവരെ ഒരുമിച്ചുകൂട്ടിയാണ് നാലാം വാർഷികം ആഘോഷമാക്കിയത്.
ആശുപത്രി ടീം അംഗങ്ങളുടെ കഠിനാധ്വാനത്തെയും സമർപ്പണബോധത്തെയും ഹൃദയപൂർവം അനുസ്മരിച്ചു കൂടിയായിരുന്നു ആഘോഷം. വിട്ടുവീഴ്ചയില്ലാത്ത രോഗീ പരിചരണത്തിലുള്ള അവരുടെ മികച്ച പ്രതിബദ്ധത കൂടിയാണ് കിംസ് ഹെൽത്ത് കെയറിന്റെ വിജയത്തിന്റെ അടിത്തറ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

