കിലോമീറ്റർ നീളത്തിൽ ബഹ്റൈൻ പതാക: ദേശീയദിനം ആഘോഷിച്ച് എസ്.എൻ.സി.എസ്
text_fieldsദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.സി.എസ് അദാരി പാർക്കിൽ സംഘടിപ്പിച്ച പരിപാടി
മനാമ: ബഹ്റൈൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി (എസ്.എൻ.സി.എസ്) അദാരി പാർക്കിൽ ഒരു കിലോമീറ്റർ നീളത്തിൽ ബഹ്റൈൻ പതാകയേന്തി വ്യത്യസ്തമായ ആഘോഷ പരിപാടി നടത്തി. ആദാരി പാർക്ക് ഡെവലപ്മെന്റ് കമ്പനിയുമായി സഹകരിച്ചു നടത്തിയ പരിപാടിയിൽ നിരവധി പ്രമുഖർ പങ്കെടുത്തു.
സെപ്റ്റംബറിൽ എസ്.എൻ.സി.എസ് സംഘടിപ്പിച്ച ട്രിബ്യൂട്ട് ടു ബഹ്റൈൻ പരിപാടിയുടെ തുടർച്ചയായാണ് ദേശീയ ദിന ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. ബഹ്റൈൻ ദേശീയ ദിനത്തോടനുബന്ധിച്ച് ബഹ്റൈൻ സർക്കാറിനും ജനങ്ങൾക്കുമുള്ള ഐക്യദാർഢ്യത്തിന്റെയും ആദരവിന്റെയും പ്രകടനമായാണ് ഒരു കിലോമീറ്റർ നീളത്തിൽ ബഹ്റൈൻ പതാക 1000ത്തിലധികം ആളുകൾ ഏന്തിയത്.എസ്.എൻ.സി.എസ് ചെയർമാൻ സുനീഷ് സുശീലൻ, ജനറൽ സെക്രട്ടറി വി. ആർ. സജീവൻ, പ്രോഗ്രാം ജനറൽ കൺവീനർ പ്രശാന്ത് കെ.കെ തുടങ്ങിയവർ നേതൃത്വം നൽകി.

