Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകിളിമഞ്ചാരോ പർവതത്തിൽ...

കിളിമഞ്ചാരോ പർവതത്തിൽ ബഹ്​റൈൻ പതാക പറത്തി വനിതാ ഡോക്​ടർ

text_fields
bookmark_border
കിളിമഞ്ചാരോ പർവതത്തിൽ ബഹ്​റൈൻ പതാക പറത്തി വനിതാ ഡോക്​ടർ
cancel
camera_alt???????????? ????????? ??????? ???? ????????????? ???. ???? ????

മനാമ: ബഹ്​റൈനി വനിതാ ഡോക്​ടർ കിളിമഞ്ചാരോ പർവതം കീഴടക്കി. സൽമാനിയ മെഡിക്കൽ കോംപ്ലക്​സിലെ കൺസൾട്ടൻറ്​ ന്യൂറോ അനസ്​തഷിയോളജിസ്​റ്റ്​ ഡോ. മിൽദ ഖലീലാണ്​ അറബ്​ വനിതകളുടെ ശാക്​തീകരണത്തിന്​ പ്രോത്സാഹനമാകുന്ന നേട്ടം കരസ്​ഥമാക്കിയത്​. ഒന്നും അസാധ്യമല്ലെന്ന്​ വിശ്വസിക്കാൻ മറ്റുള്ളവർക്ക്​ ​േപ്രരകമാകുന്നതാണ്​ ത​​െൻറ നേട്ടമെന്ന്​ പ്രത്യാശിക്കുന്നതായി ഡോ. മിൽദ പറഞ്ഞു.

താൻസാനിയയിൽ സ്​ഥിതി ചെയ്യുന്ന കിളിമഞ്ചാരോ ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ പർവതമാണ്​. താഴ്​വാരത്തുനിന്ന്​ 4900 മീറ്ററും സമുദ്ര നിരപ്പിൽനിന്ന്​ 5895 മീറ്ററുമാണ്​ ഇതി​​െൻറ ഉയരം. 60 വയസ്സിനോടടുത്ത ഖത്തർ പൗരൻ കിളിമഞ്ചാരോ കീഴടക്കിയ വാർത്തയാണ്​ തന്നിൽ പർവതാരോഹണത്തി​​െൻറ ആശയം നിറച്ചതെന്ന്​ 43 കാരിയായ ഡോക്​ടർ പറയുന്നു. ചില ബഹ്​റൈനി വനിതകൾ നേരത്തെ കിളിമഞ്ചാരോ കീഴടക്കിയതായി അറിയാം. എന്നാൽ, ഇൗ പർവതം കയറുന്ന ആദ്യ ബഹ്​റൈനി വനിതാ ഡോക്​ടർ താനായിരിക്കുമെന്ന്​ കരുതുന്നതായും അവർ കൂട്ടിച്ചേർത്തു. 

ഒമാനി കമ്പനിയെയാണ്​ ത​​െൻറ ആഗ്രഹ സാഫല്യത്തിനായി തെരഞ്ഞെടുത്തത്​. ഇൗ കമ്പനിയുടെ തലവൻ നിരവധി വർഷങ്ങളായി പർവതാരോഹക സംഘങ്ങളെ നയിക്കുന്നയാളാണ്​. ഇദ്ദേഹം അഞ്ച്​ തവണ കിളിമഞ്ചാരോ കീഴടക്കിയിട്ടുമുണ്ട്​. ഗൾഫ്​ രാജ്യത്തുനിന്നുള്ളവരും സമാന സംസ്​കാരത്തിലുള്ളവരുമായതിനാൽ അവരോടൊപ്പം പോകുന്നത്​ സുരക്ഷിതമാണെന്ന്​ കരുതി. ഒമാനിൽനിന്ന്​ ഒരാൾ മാത്രമായിരുന്നു സ്​ത്രീ. ബാക്കിയുള്ളവരെല്ലാ പുരുഷന്മാരായിരുന്നു. പർവതത്തി​​െൻറ മുകളിലെത്താൻ അഞ്ച്​ ദിവസവും ഇറങ്ങാൻ രണ്ട്​ ദിവസവുമെടുത്തതായും അവർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsKilimanjaro
News Summary - Kilimanjaro-Bahrain-gulf news
Next Story