ബഹ്റൈനിൽ കിഡ്നി അസുഖ ബാധിതരുടെ എണ്ണത്തിൽ വർധന
text_fieldsമനാമ: ബഹ്റൈനിൽ കിഡ്നി സംബന്ധമായ അസുഖം ബാധിക്കുന്നവരുടെ എണ്ണത്തിൽ വർധന. 2014ൽ 446 പേരാണ് കിഡ്നിയുടെ പ്രവർത്തനം നിലച്ചതിന് ചികിത്സ തേടിയതെങ്കിൽ കഴിഞ്ഞ വർഷം ഇത് 570 ആയി ഉയർന്നു. ഇവർ ഡയാലിസിസിന് വിധേയരാകുന്നവരാണ്. വിവിധ ഒ.പികളിൽ എത്തുന്ന അസുഖ ബാധിതരുടെ എണ്ണത്തിലും വർധനയുണ്ട്. വാർഷിക നെഫ്രോളജി സമ്മേളനത്തിെൻറ ഉദ്ഘാടന വേളയിൽ ആരോ ഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. വലീദ് ബിൻ ഖലീഫ അൽ മനീഅ ആണ് ഇൗ കണക്ക് പുറത്തുവിട്ടത്. സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ നെഫ്രോളജി ആൻറ് റെനൽ ട്രാൻസ്പ്ലാൻറ് സെൻറർ ആണ് പരിപാടി നടത്തിയത്.
കിഡ്നി സംബന്ധമായ അസുഖങ്ങളിൽ പ്രമേഹവും രക്തസമ്മർദവുമാണ് പ്രധാന വില്ലനെന്ന് ഡോ. അൽ മനീഅ പറഞ്ഞു. ബഹ്റൈനിൽ കിഡ്നി രോഗികൾക്കായി 71 കിടക്കകളാണ് ആശുപത്രികളിലുള്ളത്. ഇതിൽ 25 എണ്ണം സൽമാനിയ ആശുപത്രിയിലും 46 എണ്ണം അബ്ദുറഹ്മാൻ കാനൂ ഡയാലിസിസ് സെൻററിലുമാണുള്ളത്.
ഹുനൈനിയയിൽ 60 കിടക്കകളുള്ള കേന്ദ്രത്തിെൻറ നിർമാണം പുരോഗമിക്കുകയാണ്. ബി.ഡി.എഫ് ആശുപത്രിയും സ്വകാര്യ ആശുപത്രികളും ഡയാലിസിസ് നടത്തുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
