ഖയാൽ സർഗ സായാഹ്നം സംഘടിപ്പിച്ചു
text_fieldsഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം പ്രവർത്തകർക്കായി നടത്തിയ
‘ഖയാൽ’ പ്രസിഡന്റ് ലുബൈന ഷഫീഖ് ഉദ്ഘാടനം ചെയ്യുന്നു
മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ വനിത വിഭാഗം, പ്രവർത്തകർക്കായി ‘ഖയാൽ’ എന്ന തലക്കെട്ടിൽ കലാപരിപാടികൾ സംഘടിപ്പിച്ചു.
റിഫയിലെ ദിശാ സെന്ററിൽ വെച്ച് നടത്തിയ പരിപാടി വനിത വിഭാഗം പ്രസിഡന്റ് ലുബൈന ഷഫീഖ് ഉദ്ഘാടനം നിർവഹിച്ചു. മനാമ, റിഫ, മുഹറഖ് എന്നീ മൂന്ന് ഏരിയകളിലെയും വനിതകൾ ഒരുമിച്ച് അവതരിപ്പിച്ച പരിപാടി സംഘഗാനം, ഗാനങ്ങൾ, കവിതാലാപനം, ഹിജാബീസ്, സ്കിറ്റുകൾ, വിപ്ലവ ഗാനങ്ങൾ, ഒപ്പന, കോൽക്കളി, വട്ടപ്പാട്ട്, കിച്ചൺ ഡാൻസ്, ഗസ്സ ദൃശ്യാവിഷ്കാരം എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികൾകൊണ്ട് ആകർഷകമായിരുന്നു ഖയാൽ.
പരിപാടിയിൽ സക്കിയ ഷമീർ ഖുർആനിൽ നിന്നും അവതരിപ്പിച്ചു. പ്രോഗ്രാം കൺവീനർ ഫാത്തിമ സ്വാലിഹ് സമാപനം നടത്തി.
ഷാനി റിയാസ്, ഷബീഹ ഫൈസൽ എന്നിവർ പരിപാടി നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി ഷൈമില നൗഫൽ, ജോ. സെക്രട്ടറി റഷീദ സുബൈർ, എക്സിക്യൂട്ടിവ് അംഗങ്ങളായ സഈദ റഫീഖ്, മെഹ്റ മൊയ്തീൻ, ഫസീല ഹാരിസ്, സുബൈദ മുഹമ്മദലി, ബുഷ്റ റഹീം, ഏരിയ സർഗവേദി കൺ വീനർമാരായ ഫസീല മുസ്തഫ (റിഫ), ഷഹീന നൗമൽ (മനാമ), ഹെബ ഷകീബ് (മുഹറഖ്), മിൻഹ നിയാസ്, സോന സക്കരിയ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

