ആഗോള അംഗീകാരം നേടി ഖലീഫ ബിൻ സൽമാൻ തുറമുഖം
text_fieldsഖലീഫ ബിൻ സൽമാൻ തുറമുഖം
മനാമ: ‘പോർട്ട് ഓഫ് ദി ഇയർ 2025’പുരസ്കാരം നേടി ബഹ്റൈനിലെ ഖലീഫ ബിൻ സൽമാൻ തുറമുഖം. പ്രവർത്തനക്ഷമത, സുസ്ഥിര വികസന പദ്ധതികൾ, സേവന നിലവാരം എന്നിവ പരിഗണിച്ചാണ് ശ്രദ്ധേയമായ ഈ നേട്ടം കരസ്ഥമാക്കിയത്. കൂടാതെ, മേഖലയിലെയും ആഗോളതലത്തിലെയും ഏറ്റവും മികച്ച തുറമുഖം, സമാന വലുപ്പത്തിലുള്ള തുറമുഖങ്ങളുടെ ആഗോള പ്രകടന സൂചികയിൽ ഒന്നാം സ്ഥാനം എന്നീ നേട്ടങ്ങളും എ.പി.എം ടെർമിനൽസ് നിയന്ത്രിക്കുന്ന ഖലീഫ ബിൻ സൽമാൻ തുറമുഖം കരസ്ഥമാക്കിയിട്ടുണ്ട്.
തുറമുഖത്തിന്റെ പ്രവർത്തനം കൂടുതൽ സുഗമമാക്കുന്നതിനായി വൻതോതിലുള്ള നവീകരണ പ്രവർത്തനങ്ങളാണ് നടപ്പാക്കുന്നത്. ഓട്ടോമേറ്റഡ് ഗേറ്റുകൾ, ഡിജിറ്റൽ അസറ്റ് മാനേജ്മെന്റ് സിസ്റ്റം എന്നിവ നടപ്പാക്കി. കൂടാതെ, തുറമുഖത്തിനുള്ളിൽ ഡ്രൈവറില്ലാ ട്രക്കുകളുടെ പരീക്ഷണ ഓട്ടവും നടന്നുവരുന്നുണ്ട്. എ.പി.എം ടെർമിനൽസ് ഏകദേശം 16.2 കോടി ഡോളറിലധികം രൂപയാണ് ഉപകരണങ്ങൾക്കും നവീകരണത്തിനുമായി ഇതുവരെ നിക്ഷേപിച്ചിട്ടുള്ളത്. ഇതുവഴി ബഹ്റൈൻ സർക്കാറിന് കൺസഷൻ ഫീസായി 35 കോടി ഡോളറിലധികം വരുമാനവും ലഭിച്ചു. ബഹ്റൈന്റെ ലോജിസ്റ്റിക്സ് മേഖലക്കും സാമ്പത്തിക വളർച്ചക്കും വലിയ സംഭാവനയാണ് തുറമുഖം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

