കെ.ജി. ബാബുരാജ് അപ്പർ കുട്ടനാടിന് ആംബുലൻസ് സമ്മാനിച്ചു
text_fieldsമനാമ: ഭാരതീയ പ്രവാസി അവാർഡ് ജേതാവും ബഹ്റൈൻ ബിസിനസുകാരനുമായ കെ.ജി. ബാബുരാജ് അപ്പർ കുട്ടനാട് മേഖലകൾക്കായി ആംബുലൻസ് സമ്മാനിച്ചു. തലവടി, നീരേറ്റുപുറം, ചക്കുളത്ത്കാവ്, മുട്ടൂർ പ്രദേശത്തെ ജനങ്ങളുടെ വളരെ കാലത്തെ സ്വപ്നമായിരുന്നു ഒരു ആംബുലൻസ് ലഭിക്കുക എന്നത്. ചെങ്ങന്നൂരിൽ നടന്ന വള്ളംകളി വേദിയിൽവെച്ച് കെ.ജി. ബാബുരാജിന്റെ മാതാവ് കെ.കെ. ഭാരതിയമ്മയുടെ കൈയിൽനിന്നും കേന്ദ്രമന്ത്രി മീനാക്ഷി ലേഖി ആംബുലൻസിന്റെ കീ ഏറ്റുവാങ്ങി. തലവടി സേവാഭാരതി പ്രസിഡന്റ് ഗോകുൽ ചെകുളത്തുകാവിന് കൈമാറി.
പ്രവാസിയാണെങ്കിലും സ്വന്തം നാട്ടിലെ ജനങ്ങളുടെ ഉയർച്ചക്കുവേണ്ടി പ്രവർത്തിക്കുന്ന കെ.ജി. ബാബുരാജിനെ കേന്ദ്രമന്ത്രി അഭിനന്ദിച്ചു. അപ്പർ കുട്ടനാട് മേഖലയുടെ സ്വപ്നസാക്ഷാത്കാരമായ ആംബുലൻസ് നൽകിയ കെ.ജി. ബാബുരാജിനും ആംബുലൻസ് ലഭിക്കാൻ വേണ്ടി പ്രവർത്തിച്ച, ബഹ്റൈൻ പ്രവാസിയും കുട്ടനാട്ടുകാരനുമായ സോവിച്ചൻ ചേന്നാട്ടുശ്ശെരിക്കും തലവടി സേവാഭാരതി പ്രസിഡന്റ് ഗോകുൽ ചക്കുളത്തുകാവ് നന്ദി അറിയിച്ചു.