കെ.എഫ്.എ സൂപ്പർ കപ്പ്: ബി.എസ്.സി.ബി ചാമ്പ്യന്മാർ
text_fieldsകെ.എഫ്.എ സൂപ്പർ കപ്പിൽ ചാമ്പ്യന്മാരായ ബി.എസ്.സി.ബി ടീം
മനാമ: ബഹ്റൈൻ കേരള ഫുട്ബാൾ അസോസിയേഷൻ സംഘടിപ്പിച്ച കെ.എഫ്.എ സൂപ്പർ കപ്പ്-2022 അമച്വർ ടൂർണമെന്റിൽ ബ്രദേഴ്സ് സോക്കർ ക്ലബ് ചാമ്പ്യന്മാരായി. 32 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ മനാമ സ്റ്റാർ എഫ്.സിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കിരീടം സ്വന്തമാക്കിയത്.
ബ്രദേഴ്സിനായി മാനേജർ ഹിഷാം, ഷബീർ (ക്യാപ്റ്റൻ), ജസീർ, സയ്ദ്, ഹുസൈൻ, സഫ്വാൻ, വിഷ്ണു, പ്രണവ്, ഷെഫീഖ്, അശ്വിൻ, നിഷാദ്, റാഷിദ്, യാസർ, ഷിബിലി എന്നിവർ അണിനിരന്നു.
ജസീർ, സയ്ദ് എന്നിവർ ബ്രദേഴ്സ് സോക്കർ ക്ലബിനായി ഗോൾ നേടി. ടൂർണമെന്റിലെ മികച്ച ഗോൾകീപ്പറായി സഫ്വാൻ മുഹമ്മദിനെയും ഡിഫൻഡറായി അശ്വിനെയും തിരഞ്ഞെടുത്തു. ടീം മാനേജ്മെന്റ് അംഗങ്ങളായ കൃഷ്ണദാസ്, ഷാഹിർ കണ്ണൂർ, സനൂബ് കോട്ടക്കൽ, വിപിൻ കണ്ണൂർ, അനസ് കോട്ടക്കൽ എന്നിവർ ടീം അംഗങ്ങളെ അഭിനന്ദിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

