കെ.എഫ്.എ സൂപ്പർ കപ്പ്-2024 ലോഗോ പ്രകാശനം ചെയ്തു
text_fieldsകെ.എഫ്.എ സൂപ്പർ കപ്പ് 2024ന്റെ ലോഗോ പ്രകാശനം
മനാമ: ബഹ്റൈനിലെ കേരള ഫുട്ബാൾ അസോസിയേഷൻ (കെ.എഫ്.എ) നടത്താൻ പോകുന്ന സൂപ്പർ കപ്പ് 2024ന്റെ ലോഗോ പ്രകാശനം മീഡിയ വൺ സൂപ്പർ കപ്പ് സമാപന വേദിയിൽ നടന്നു. ബഹ്റൈൻ പാർലമെന്റ് അംഗങ്ങളായ ഡോ. ഹസൻ ഈദ് മുബാറക്, ഡോ. മറിയം അൽ ദേൻ, അഡ്വ. ബിനു മണ്ണിൽ വർഗീസ് (ഇന്ത്യൻ സ്കൂൾ ബഹ്റൈൻ ചെയർമാൻ) തുടങ്ങിയവർ ചേർന്ന് നിർവഹിച്ചു. കെ.എഫ്.എ പ്രസിഡന്റ് സലാം ചാത്തോലി, സെക്രട്ടറി സജ്ജാദ് സുലൈമാൻ, ട്രഷറർ തസ്ലീം തെന്നാടൻ, എക്സിക്യൂട്ടിവ് അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. അജ്മൽ ഷറഫുദ്ദീൻ (യൂത്ത് ഇന്ത്യ പ്രസിഡന്റ്), സുബൈർ എം.എം (ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ്), മൊയ്തീൻ കുട്ടി (ബി.ഐ.എഫ്.എ പ്രസിഡന്റ്), സിറാജ് പള്ളിക്കര (മീഡിയവൺ ചീഫ് റിപ്പോർട്ടർ ) തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ജൂലൈ നാലു മുതൽ ഹൂറ അൽ തീൽ ഗ്രൗണ്ടിൽ വെച്ചാണ് ഫുട്ബാൾ മാമാങ്കം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

