കേവൽറാം ആൻഡ് സൺസ് ചെയർമാൻ ബാബു എച്ച്. കേവൽറാം നിര്യാതനായി
text_fieldsബാബു എച്ച്. കേവൽറാം
മനാമ: ബഹ്റൈനിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ കേവൽറാം ആൻഡ് സൺസ് ഗ്രൂപ്പിന്റെ ചെയർമാൻ ഭഗവൻദാസ് ഹരിദാസ് കേവൽറാം (ബാബു എച്ച്. കേവൽറാം) (89) ബഹ്റൈനിൽ നിര്യാതനായി. പ്രായാധിക്യം മൂലമുള്ള അവശതകളെത്തുടർന്ന് വിശ്രമത്തിലായിരുന്നു. സൽമാനിയ ആശുപത്രിയിലായിരുന്നു അന്ത്യം.
ബഹ്റൈനിലും ജി.സി.സിയിലും ടെക്സ്റ്റെൽസ്, ട്രേഡിങ്, റിയൽ എസ്റ്റേറ്റ്, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ കഴിവുതെളിയിച്ച കേവൽറാം ഗ്രൂപ്പിനെ കഴിഞ്ഞ 50 വർഷമായി നയിച്ചിരുന്നത് ബാബു എച്ച്. കേവൽറാമായിരുന്നു. ബഹ്റൈനിലെ പ്രശസ്ത ക്ഷേത്രമായ ശ്രീനാഥ്ജി ക്ഷേത്രത്തിന്റെ ട്രസ്റ്റി പ്രസിഡന്റായി 25 വർഷത്തിലധികം പ്രവർത്തിച്ചിട്ടുണ്ട്. 1954ലാണ് ബഹ്റൈനിലെത്തുന്നത്.
ശേഷം പിതാവ് കേവൽ റാമിന്റെ മുൻ രക്ഷാധികാരി ഹരിദാസ് കേവൽറാമിനൊപ്പം ബിസിനസിൽ ശ്രദ്ധിച്ചുതുടങ്ങി. ദേവ്കി ഭായ് ഹരിദാസാണ് മാതാവ്. ഭാര്യ: രാധിഭായി ഭഗവൻദാസ് ഭാട്ടിയ. മക്കൾ: നിലു, ജെയ്, വിനോദ്, അനൂപ്. സംസ്കാര ചടങ്ങ് ഇന്ന് 12.30 ന് ബഹ്റൈനിൽ നടക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.