കേരളീയ സമാജം ശ്രാവണം 2025 കമ്മിറ്റി ഓഫിസിന്റെ ഉദ്ഘാടനം നാളെ
text_fieldsമനാമ: ബഹ്റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന ഓണാഘോഷമായ ശ്രാവണം 2025 കമ്മിറ്റി ഓഫിസിന്റെ ഉദ്ഘാടനം ജൂൺ 28 ശനിയാഴ്ച വൈകീട്ട് 7.30ന് വിവിധ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ശ്രാവണം ജനറൽ കൺവീനർ വർഗീസ് ജോർജ് എന്നിവർ അറിയിച്ചു. കേരളത്തിന്റെ സാംസ്കാരിക തനിമയും ഓണാഘോഷത്തിന്റെ മൂല്യവും ഉൾക്കൊള്ളുന്ന വിവിധ പരിപാടികളിലൂടെ ബഹ്റൈൻ മലയാളികളുടെ ഓണാഘോഷത്തെ ഇത്തവണയും ബഹ്റൈൻ കേരളീയ സമാജം അവിസ്മരണീയമാക്കുന്നതിന് ആവശ്യമുള്ള മുന്നൊരുക്കങ്ങൾ നടത്തിയതായി സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണ പിള്ള പറഞ്ഞു.
പിള്ളേരോണം, രുചിമേള, ഘോഷയാത്ര, ഓണസദ്യ, വിവിധ കലാകായിക മത്സരങ്ങൾ, കേരളത്തിലെ പ്രമുഖ ബാൻഡുകളുടെ സംഗീത വിരുന്നുകൾ തുടങ്ങി നിരവധി പരിപാടികളാണ് ബഹ്റൈൻ മലയാളികൾക്കായി സംഘടിപ്പിക്കുന്നത്.ശ്രാവണം ഓണാഘോഷ കമ്മിറ്റിയുടെ ഓഫിസ് ഉദ്ഘാടനത്തിനും തുടർന്നുള്ള വിവിധ പരിപാടികളിലും മുഴുവൻ ബഹ്റൈൻ മലയാളികളുടെയും സഹകരണം ഉണ്ടാവണമെന്നും ബഹ്റൈൻ കേരളീയ സമാജം ശ്രാവണം ഓണാഘോഷ കമ്മിറ്റി വാർത്തക്കുറിപ്പിൽ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

