Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകേ​ര​ളീ​യ സ​മാ​ജം...

കേ​ര​ളീ​യ സ​മാ​ജം ‘ശ്രാ​വ​ണം 2023’; നാ​ളെ കെ.​എ​സ്. ചി​ത്ര​യു​ടെ സം​ഗീ​ത​പ​രി​പാ​ടി

text_fields
bookmark_border
കേ​ര​ളീ​യ സ​മാ​ജം ‘ശ്രാ​വ​ണം 2023’; നാ​ളെ കെ.​എ​സ്. ചി​ത്ര​യു​ടെ സം​ഗീ​ത​പ​രി​പാ​ടി
cancel
camera_alt

കെ.​എ​സ്. ചി​ത്ര​, ശ്രീ​കു​മാ​ര​ൻ ത​മ്പി

മ​നാ​മ: ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​ന്റെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യാ​യ ‘ശ്രാ​വ​ണം 2023’ന്റെ ​ഭാ​ഗ​മാ​യി വെ​ള്ളി​യാ​ഴ്ച രാ​ത്രി കെ.​എ​സ്. ചി​ത്ര​യു​ടെ സം​ഗീ​ത​പ​രി​പാ​ടി ബോ​ളി​വു​ഡ് നൈ​റ്റ് ന​ട​ക്കും.

വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ടി​ന് ന​ട​ക്കു​ന്ന ശ്രീ​കു​മാ​ര​ൻ ത​മ്പി മ്യൂ​സി​ക് നൈ​റ്റി​ൽ ര​മ്യ ഹ​രി​ദാ​സ് എം.​പി മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.

ക​ല്ല​റ ഗോ​പ​ൻ, എ​സ്.​പി. ദേ​വാ​ന​ന്ദ്, ദേ​വി​ക വി. ​നാ​യ​ർ, രേ​ഷ്മ രാ​ഘ​വേ​ന്ദ്ര എ​ന്നി​വ​ർ ശ്രീ​കു​മാ​ര​ൻ ത​മ്പി​യു​ടെ ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കും. ബ​ഹ്റൈ​നി​ലെ പ്ര​മു​ഖ സാ​മൂ​ഹി​ക-​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നും സ​മാ​ജ​ത്തി​ന്റെ ദീ​ർ​ഘ​കാ​ല സ​ഹ​യാ​ത്രി​ക​നു​മാ​യ എം.​പി. ര​ഘു​വി​ന്റെ സ്മ​ര​ണ​ക്കാ​യി ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജം ഏ​ർ​പ്പെ​ടു​ത്തി​യ പ്ര​ഥ​മ വി​ശ്വ​ക​ലാ​ര​ത്ന അ​വാ​ർ​ഡ് പ്ര​മു​ഖ ഗാ​ന​ര​ച​യി​താ​വും സം​വി​ധാ​യ​ക​നു​മാ​യ ശ്രീ​കു​മാ​ര​ൻ ത​മ്പി​ക്ക് സ​മ്മാ​നി​ക്കു​മെ​ന്ന് സ​മാ​ജം പ്ര​സി​ഡ​ന്‍റ് പി.​വി. രാ​ധാ​കൃ​ഷ്ണ പി​ള്ള, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു. കേ​ര​ളീ​യ​മാ​യ സ​ർ​ഗാ​ത്മ​ക​ത​യു​ടെ സ​വി​ശേ​ഷ സൗ​ന്ദ​ര്യം ര​ച​ന​ക​ളി​ലും ക​ലാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും അ​ട​യാ​ള​പ്പെ​ടു​ത്തു​ക​യും മ​ല​യാ​ള ഭാ​ഷ സാം​സ്കാ​രി​ക മേ​ഖ​ല​ക​ൾ​ക്ക് ന​ൽ​കി​യ ക​ന​പ്പെ​ട്ട സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ചു​മാ​ണ് ശ്രീ​കു​മാ​ര​ൻ ത​മ്പി പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​യ​തെ​ന്ന് പി.​വി. രാ​ധാ​കൃ​ഷ്ണ പി​ള്ള പ​റ​ഞ്ഞു.

വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് എ​ട്ടി​ന് ന​ട​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ കേ​ര​ള സാം​സ്കാ​രി​ക മ​ന്ത്രി സ​ജി ചെ​റി​യാ​നാ​ണ് പു​ര​സ്കാ​രം ന​ൽ​കു​ന്ന​ത്. യു​ണീ​കോ ഗ്രൂ​പ് സി.​ഇ.​ഒ ജ​യ​ശ​ങ്ക​ർ വി​ശി​ഷ്ടാ​തി​ഥി​യാ​യി​രി​ക്കും. തു​ട​ർ​ന്ന് കെ.​എ​സ്. ചി​ത്ര​യും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​മേ​ള ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:keraleeya samajam2023KS ChithraprogrammeshravanamMusic
News Summary - keraleeya-samajam-Shravanam-2023-K.S.chithra- Music-program-Tomorrow
Next Story