കേരളപ്പിറവി ആഘോഷിച്ചു
text_fieldsപത്തനംതിട്ട പ്രവാസി അസോസിയേഷൻ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളപ്പിറവിയും പത്തനംതിട്ട ജില്ലാ പിറവിയും ആഘോഷിക്കുന്നു
മനാമ: പത്തനംതിട്ട പ്രവാസി അസോസിയേഷൻ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളപ്പിറവിയും പത്തനംതിട്ട ജില്ലാപിറവിയും ആഘോഷിച്ചു. പ്രസിഡൻറ് വിഷ്ണു അധ്യക്ഷത വഹിച്ചു.
സൽമാനിയ കൊടുമൺ വില്ലയിൽ ചേർന്ന യോഗത്തിൽ വരും വർഷങ്ങളിൽ കൂടുതൽ പ്രവാസിക്ഷേമപ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചു. സെക്രട്ടറി സുഭാഷ് സ്വാഗതവും വൈസ് പ്രസിഡൻറ് രാജീവ് നന്ദിയും പറഞ്ഞു.

