Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകേ​ര​ളീ​യ സ​മാ​ജം...

കേ​ര​ളീ​യ സ​മാ​ജം സ​മ്മ​ർ ക്യാ​മ്പ് ര​ജി​സ്ട്രേ​ഷ​ൻ ജൂ​ലൈ നാ​ല്​ വ​രെ

text_fields
bookmark_border
കേ​ര​ളീ​യ സ​മാ​ജം സ​മ്മ​ർ ക്യാ​മ്പ്  ര​ജി​സ്ട്രേ​ഷ​ൻ ജൂ​ലൈ നാ​ല്​ വ​രെ
cancel
Listen to this Article

മ​നാ​മ: ബ​ഹ്​​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം എ​ല്ലാ​വ​ർ​ഷ​വും കു​ട്ടി​ക​ൾ​ക്കാ​യി ന​ട​ത്തി​വ​രാ​റു​ള്ള സ​മ്മ​ർ ക്യാ​മ്പി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സാ​ന തീ​യ​തി ജൂ​ലൈ നാ​ല്​ വ​രെ നീ​ട്ടി​യ​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ജൂ​ലൈ അ​ഞ്ചി​ന്​ ആ​രം​ഭി​ച്ച് ആ​ഗ​സ്റ്റ് 19ന്​ ​അ​വ​സാ​നി​ക്കു​ന്ന വി​ധ​മാ​ണ്​ ഈ ​വ​ർ​ഷ​ത്തെ ക്യാ​മ്പ് ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​തെ​ന്ന്​ സ​മാ​ജം പ്ര​സി​ഡ​ന്‍റ്​ പി.​വി. രാ​ധാ​കൃ​ഷ്ണ പി​ള്ള​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ലും അ​റി​യി​ച്ചു.

ചി​ക്കൂ​സ് ശി​വ​നും രാ​ജേ​ശ്വ​രി ശി​വ​നു​മാ​ണ്​ ഈ ​വ​ർ​ഷ​ത്തെ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​തെ​ന്ന്​ വൈ​സ് പ്ര​സി​ഡ​ന്‍റ്​ ദേ​വ​ദാ​സ് കു​ന്ന​ത്ത് പ​റ​ഞ്ഞു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​ഗ​ല്ഭ​രാ​യ 15ഓ​ളം സ​മാ​ജം അം​ഗ​ങ്ങ​ളും ക്യാ​മ്പി​ൽ പ​രി​ശീ​ല​ക​രാ​യി പ​​ങ്കെ​ടു​ക്കും. അ​ഞ്ച്​ മു​ത​ൽ 15 വ​യ​സ്സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​ണ് ക്യാ​മ്പി​ൽ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന​ത്.

ര​ജി​സ്ട്രേ​ഷ​നും മ​റ്റു വി​വ​ര​ങ്ങ​ൾ​ക്കു​മാ​യി ജ​ന​റ​ൽ ക​ൺ​വീ​ന​ർ മ​നോ​ഹ​ര​ൻ പാ​വ​റ​ട്ടി (39848091), ക്യാ​മ്പ് ക​ൺ​വീ​ന​ർ ഷീ​ജ വീ​ര​മ​ണി, (3779 3545) ജോ. ​ക​ൺ​വീ​ന​ർ ബി​നി​ത ജി​യോ (3825 4827) എ​ന്നി​വ​രെ​യോ സ​മാ​ജം ഓ​ഫി​സു​മാ​യോ (17251878) ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Summer CampKeralaleeya Samajam
News Summary - Keralaleeya Samajam Summer Camp Registration till 4th July
Next Story