കേരളീയ സമാജം വനിത വിഭാഗം മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsബഹ്‌റൈൻ കേരളീയ സമാജം വനിത വിഭാഗം സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽനിന്ന്
മനാമ: ബഹ്‌റൈൻ കേരളീയ സമാജം വനിത വിഭാഗം ഷിഫ അൽജസീറ മെഡിക്കൽ സെൻററുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ത്യൻ സ്ഥാനപതി പിയൂഷ് ശ്രീവാസ്തവയുടെ പത്നി മോണിക്ക ശ്രീവാസ്തവ മെഡിക്കൽ ക്യാമ്പ് സന്ദർശിച്ചു. നിരവധി പേർ ക്യാമ്പ് ഉപയോഗപ്പെടുത്തിയെന്ന് സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ വാർത്തക്കുറിപ്പിൽ അറിയിച്ചു. ഓർത്തോ, ഗൈനക്കോളജി, ജനറൽ മെഡിസിൻ എന്നീ വിഭാഗങ്ങളിലെ പ്രഗല്ഭ ഡോക്ടർമാരാണ് മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകിയത്. സമാജം വനിത വിഭാഗം പ്രസിഡൻറ് ജയ രവികുമാർ, സെക്രട്ടറി അർച്ചന വിബീഷ്, സമാജം ഭരണസമിതി അഗങ്ങൾ, വനിതവേദി അംഗങ്ങൾ തുടങ്ങിയവർ ക്യാമ്പിൽ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

