കേരള യുണൈറ്റഡ് എഫ്.സി ചാമ്പ്യൻസ് കപ്പ് ആൻഡ് മാസ്റ്റേഴ്സ് കപ്പ് 2025 ഇന്ന്
text_fieldsമനാമ: കേരള യുണൈറ്റഡ് ഫുട്ബാൾ ക്ലബ് രൂപവത്കൃതമായതിന്റെ പതിനഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന കേരള യുണൈറ്റഡ് എഫ്.സി ചാമ്പ്യൻസ് കപ്പ് ആൻഡ് മാസ്റ്റേഴ്സ് കപ്പിലെ, അമച്വർ കാറ്റഗറിയിലെ ക്വാർട്ടർ ഫൈനൽ മത്സരങ്ങളും, വെറ്ററൻസ് കാറ്റഗറിയിലെ സെമി ഫൈനൽ മത്സരങ്ങളും നാളെ എട്ടു മുതൽ സിഞ്ചിലെ അൽ അഹ്ലി ഫുട്ബാൾ ഗ്രൗണ്ടിൽ നടക്കും. വെറ്ററൻസ് കാറ്റഗറിയിലെ ആദ്യ സെമി ഫൈനലിൽ ആതിഥേയരായ കേരള യുണൈറ്റഡ്, മലബാർ എഫ്.സിയെ നേരിടും.
രണ്ടാം സെമിഫൈനലിൽ സോക്കർ ഗാർഡിൻസ് എഫ്.സിയും സ്കൈ വീൽ ഫിക് യും തമ്മിൽ നടക്കും. തുടർന്ന് നടക്കുന്ന അമച്വർ കാറ്റഗറിയിലെ ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ സെൻട്രൽ എഫ്.സി vs ആര്യൻസ് എഫ്.സി, അദ്ലിയ എഫ്.സി vs ജി.എസ്.ബി എഫ്.സി, സല്ലാഖ് എഫ്.സി vs യൂത്ത് ഇന്ത്യ എഫ്.സി, ഫ്ലീറ്റ് ൈലൻ എഫ്.സി vs ബഹ്റൈൻ പ്രതിഭ എഫ്.സി എന്നിവർ ഏറ്റുമുട്ടും. മാസ്റ്റേഴ്സ് കപ്പിലെ ഫൈനലും ചാമ്പ്യൻസ് കപ്പിലെ സെമിഫൈനൽ, ഫൈനൽ മത്സരങ്ങളും ഞായറാഴ്ച 8.30 മുതൽ ആരംഭിക്കും.

