കേരള സൂപ്പർ ലീഗ് കിരീടം അൽ കേരളാവിക്ക്
text_fieldsമനാമ: അഞ്ചാമത് കേരള സൂപ്പർ ലീഗ് കിരീടം അൽ കേരളാവി എഫ്.സി നേടി. ഫൈനൽ മത്സരത്തിന്റെ ആദ്യപകുതിയിൽ സ്ട്രൈക്കർ ശുഹൈബ് നേടിയ ഇരട്ട ഗോളുകളാണ് കേരളാവിയെ വിജയത്തിലേക്ക് നയിച്ചത്.
അഞ്ചുമത്സരങ്ങളിൽനിന്ന് ഒമ്പതു ഗോൾ നേടി ശുഹൈബ് ഗോൾഡൻ ബൂട്ട് കരസ്ഥമാക്കിയപ്പോൾ കേരളാവിയുടെ തന്നെ വിപിൻ ഗോൾഡൻ ബാളും ക്യാപ്റ്റൻ റാഷിദ് ബെസ്റ്റ് ഡിഫൻഡർ പുരസ്കാരവും കരസ്ഥമാക്കി. മുൻ ഗോൾ കീപ്പർ ഹാരിസ് റഹ്മാൻ മെമ്മോറിയൽ ഗോൾ കീപ്പർ അവാർഡ് എം.ജെ.ഡിയുടെ റീഗൻ സ്വന്തമാക്കി.
കെ.എസ്.എൽ അമച്വർ കപ്പ് പെനാൽറ്റി ഷൂട്ടൗട്ടിൽ സോക്കർ എഫ്.സിയെ പരാജയപ്പെടുത്തി ട്രോജൻ എഫ്.സി സ്വന്തമാക്കി. അമച്വർ വിഭാഗം മികച്ച താരമായി മുർഷിദ്, ഗോൾകീപ്പറായി ബഹ്റൈൻ പ്രതിഭയുടെ അൻസാരി എന്നിവരെ തെരഞ്ഞെടുത്തു.മിഡിലീസ്റ്റ് ഹോസ്പിറ്റൽ, ബി.എഫ്.സി എന്നിവയുടെ ബാനറിൽ ഒരു മാസത്തിലേറെ നീണ്ട ലീഗിൽ 28 ടീമുകൾ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

