കേരളീയ സമാജം കുട്ടികളുടെ വിഭാഗത്തിന്റെ ഇൻഡക്ഷൻ സംഘടിപ്പിച്ചു
text_fieldsചലച്ചിത്ര സംവിധായകൻ കമലിനെ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപ്പിള്ള ആദരിക്കുന്നു
മനാമ: ബഹ്റൈൻ കേരളീയ സമാജം കുട്ടികളുടെ വിഭാഗത്തിന്റെ ഇൻഡക്ഷൻ സംഘടിപ്പിച്ചു. ചിൽഡ്രൻസ് വിങ്ങിന്റെ പുതിയ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും ചിൽഡ്രൻസ് വിങ്ങിന്റെ എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ ഇൻഡക്ഷനും ചലച്ചിത്ര സംവിധായകൻ കമൽ നിർവഹിച്ചു. ചടങ്ങിൽ കമലിനെ ബഹ്റൈൻ കേരളീയ സമാജം ആദരിച്ചു. ഹരീഷ് മേനോൻ സംവിധാനവും ഫിറോസ് തിരുവത്ര രചനയും നിർവഹിച്ച കുട്ടികളുടെ നാടകം ‘ലിറ്റിൽ പുൽഗ’ പ്രമേയത്തിലെ പുതുമകൊണ്ടും അവതരണത്തിലെ വ്യത്യസ്തത കൊണ്ടും പ്രത്യേക പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. സനൽ കുമാർ ചാലക്കുടി, ആഷിഖ് അലി, ശ്രീജിത്ത് ഫറോക്ക് എന്നിവർ ഏകോപിപ്പിച്ചു ചിൽഡ്രൻസ് വിങ്ങിലെ കുട്ടികൾ അവതരിപ്പിച്ച കമൽ ട്രിബ്യൂട്ട് സോങ് ഹൃദ്യവും കാണികളുടെ പ്രത്യേക പ്രശംസ പിടിച്ചുപറ്റുന്നതുമായി. പ്രിയംവദ, ഇഷ ആഷിക്, പുണ്യ ഷാജി, അലൻ റെജി, അലിൻ ബാബു എന്നിവർ ട്രിബ്യൂട്ട് സോങ്ങിൽ പങ്കെടുത്തു.
ഹാഷിം ചാരുമൂടിന്റെ സംവിധാനത്തിൽ ചിൽഡ്രൻസ് വിങ്ങിലെ ചെറിയ കുട്ടികൾ അവതരിപ്പിച്ച സിനി ടോക് ശ്രദ്ധേയമായി. ആലാപ് ശ്രീജിത്, ദുർഗ ലിജിൻ, ഇശൽ മെഹർ ഹാഷിം, സൃഷ്ടി ശ്രീജിത്ത്, ശ്രീകേഷ് ശ്രീജിത്ത്, നവതേജ് റിജിൻ, ധ്രുവദ് ഷിജു, നിഹാര പ്രസാദ്, ആബേൽ ടോം അനീഷ് എന്നിവർ സിനി ടോക്കിൽ പങ്കെടുത്തു. ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ശ്രീ വർഗീസ് കാരക്കൽ സ്വാഗതം പറഞ്ഞു. ചിൽഡ്രൻസ് വിങ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട അയാന സുജിത്, സെക്രട്ടറി പ്രിയംവദ എൻ.എസ് എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. പ്രോഗ്രാം കൺവീനർ അഭിലാഷ് വെള്ളുക്കൈ നന്ദി അറിയിച്ചു. പ്രോഗ്രാം വൻ വിജയമാക്കുന്നതിൽ പങ്കുവഹിച്ച എല്ലാവരോടും ഉള്ള നന്ദി വൈസ് പ്രസിഡന്റ് ദിലീഷ് കുമാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

