കേരള സോഷ്യൽ ആൻറ് കൾച്ചറൽ അസോസിയേഷൻ നവരാത്രി മഹോത്സവം ഒക്ടോബർ 10 മുതൽ
text_fieldsമനാമ: കേരള സോഷ്യൽ ആൻറ് കൾച്ചറൽ അസോസിയേഷൻ വിപുലമായ പരിപാടികളോടെ നവരാത്രി മഹോത്സവം ‘ശാക്തേയം 2018’എന്ന പേരിൽ ഒക്ടോബർ 10 മുതല്‍ 10 ദിവസങ്ങളിലായി ആഘോഷിക്കുമെന്ന് പ്രസിഡൻറ് പമ്പാവാസൻനായർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇതിെൻറ ഭാഗമായി കേരളത്തിെൻറ കലാ സാംസ്കാരിക തനിമ വിളിച്ചോതുന്ന ശോഭന സംഗീതം, കഥാപ്രസംഗം, സംഗീത സദസ്, നൃത്ത നൃത്യങ്ങള്‍ , കാവ്യാലാപന, നാടന്‍ പാട്ട് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഉണ്ടായിരിക്കും.
ഗാനരചയിതാവും കവിയുമായ ഒ.എസ്. ഉണ്ണികൃഷ്ണന് ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. ഒക്ടോബർ 19ന് അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ കുട്ടികൾക്ക് എഴുത്തിരുത്തൽ ചടങ്ങും നടക്കും. വി.ആർ.സത്യദേവിെൻറ നേതൃത്വത്തിൽ ചിത്രകലാ പരിശീലനത്തിനായി ചിത്രാരംഭവും നടക്കും. തുടർന്ന് സാംസ്കാരിക സമ്മേളനം ഒ.എസ്.ഉണ്ണികൃഷ്ണൻ ഉത്ഘാടനം ചെയ്യും. ബാലചന്ദ്രൻ കൊന്നക്കാടിന്‍റെ ‘രുദ്രവീണ’ കവിതാസമാഹാരത്തിെൻറ പ്രകാശനവും ശാക്തേയം സമാപനവേദിയിൽ നടക്കും. പരിപാടിയുടെ ഭാഗമായി ഒക്ടോബര്‍ 13ന് കെ.സി.എ യില്‍ നടക്കുന്ന ചടങ്ങില്‍ അഡ്വ. പി.ടി നരേന്ദ്ര മേനോന്‍, സുകുമാരി നരേന്ദ്ര മേനോന്‍ എന്നീ വ്യക്തികളെ ആദരിക്കും. തുടർന്ന് സുകുമാരി നരേന്ദ്ര മേനോെൻറ സംഗീത കച്ചേരി ഉണ്ടായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
