കേരള സോഷ്യൽ ആൻഡ് കൾചറൽ അസോസിയേഷൻ മന്നം ജയന്തി ആഘോഷിച്ചു
text_fieldsകേരള സോഷ്യൽ ആൻഡ് കൾചറൽ അസോസിയേഷൻ മന്നം ജയന്തി ആഘോഷത്തിൽ പങ്കെടുത്ത അവാർഡ് ജേതാക്കളും വിശിഷ്ടവ്യക്തികളും
മനാമ: കേരള സോഷ്യൽ ആൻഡ് കൾചറൽ അസോസിയേഷൻ (എൻ.എസ്.എസ് ബഹ്റൈൻ) മന്നം ജയന്തി ആഘോഷം ഇന്ത്യൻ ക്ലബ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. വൈകീട്ട് ഏഴു മുതൽ നടന്ന ചടങ്ങുകളിൽ ബഹ്റൈനിലെ ഇന്ത്യൻ സ്ഥാനപതി, വിനോദ് കെ. ജേക്കബ് മുഖ്യാതിഥിയായി പങ്കെടുത്ത് ആശംസകൾ അറിയിച്ചു. കെ.എസ്.സി.എ പ്രസിഡന്റ് രാജേഷ് നമ്പ്യാരുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ പുതിയ ഭരണസമിതിയുടെയും, ലേഡീസ് വിങ്ങിന്റെയും സ്ഥനാരോഹണചടങ്ങുകളും നടന്നു. ഭാരത കേസരി മന്നത്തു പത്മനാഭന്റെ സ്മരണാർഥം നൽകുന്ന മന്നം അവാർഡ് ബഹ്റൈനിലെ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ ഡോ. കെ.എസ്. മേനോന് സമ്മാനിച്ചു. കെ.എസ്.സി.എ ഈ വർഷം തെരഞ്ഞെടുത്ത ബഹ് റൈനിലെ കലാ-സാംസ്കാരിക-വിദ്യാഭ്യാസ-വാണിജ്യ രംഗത്തെ മികച്ച സംഭാവനകൾക്കുള്ള പുരസ്കാരങ്ങളും വിതരണം ചെയ്തു.
കെ.എസ്.സി.എ ജനറൽ സെക്രട്ടറി, അനിൽ പിള്ള, കെ.എസ്.സി.എ കടന്നുവന്ന വഴികൾ, കഴിഞ്ഞ 43 വർഷത്തെ സേവന പാരമ്പര്യം ഉൾപ്പെടുത്തി ചടങ്ങിൽ സ്വാഗതം പറഞ്ഞു. പ്രസിഡന്റ്, രാജേഷ് നമ്പ്യാർ, പുരസ്കാരജേതാക്കളെ അഭിനന്ദിച്ച് പ്രവർത്തനങ്ങൾ, പുരസ്കാര നിർണയ രീതികൾ എന്നിവ വിശദീകരിച്ച് ചടങ്ങിനെ അഭിസംബോധന ചെയ്തു. ബഹ്റൈനിലെ ഇന്ത്യൻ സ്ഥാനപതി, വിനോദ് കെ. ജേക്കബ് അവർഡുകൾ വിതരണം ചെയ്തു. ബഹ്റൈനിലെ വ്യവസായിയും, വിദ്യാഭ്യാസ -ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിട്ടുള്ള ഡോ. കെ.എസ്. മേനോൻ മന്നം അവാർഡും പ്രശംസാപത്രവും ഏറ്റുവാങ്ങി.
പാവപ്പെട്ടവർക്ക് നിരവധി വീടുകൾ വെച്ചുനൽകിയിട്ടുള്ള ബഹ്റൈൻ കേരളീയ സമാജം നേടിയ സേവാ രത്ന പുരസ്കാരം, സമാജം പ്രസിഡന്റ്, പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാര ജേതാവുകൂടിയായ, പി. വി. രാധാകൃഷ്ണപിള്ള, സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
കഴിഞ്ഞ 75 വർഷമായി വിദ്യാഭ്യാസ രംഗത്ത് നിസ്തുലസേവനം കാഴ്ചവെച്ചിട്ടുള്ള ഇന്ത്യൻ സ്കൂൾ ബഹ്റൈൻ നേടിയ ഗ്യാൻ ദീപ് പുരസ്കാരം, ചെയർമാൻ, അഡ്വ. ബിനു മണ്ണിൽ വർഗീസ്, പ്രിൻസിപ്പൽ, പി.വി. പളനിസ്വാമി, മറ്റ് ഇന്ത്യൻ സ്കൂൾ ഭാരവാഹികൾ, അധ്യാപകർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
വിദ്യാഭ്യാസ രംഗത്തും, ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിട്ടുള്ള യൂനിഗ്രാഡ് എജുക്കേഷൻ സെന്റർ പ്രിൻസിപ്പലും ഡയറക്ടറുമായ അഡ്വ. സുജ ജെ.പി. മേനോൻ കർമശ്രീ പുരസ്കാരം ഏറ്റുവാങ്ങി. ബഹ്റൈനിലും ഇന്ത്യയിലും ഉൾപ്പെടെ മറ്റു വിദേശനാടുകളിലും, ചെണ്ട, സോപാന സംഗീതം, ഇടയ്ക്ക എന്നിങ്ങനെയുള്ള ഭാരതത്തിന്റെ വിവിധ കലാരൂപങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സോപാനം വാദ്യകലാസംഘം, ബഹ്റൈൻ, ഗുരു മേളരത്നം സന്തോഷ് കൈലാസ് വാദ്യ കലാശ്രീ പുരസ്കാരം ഏറ്റുവാങ്ങി.
പുരസ്കാരം സ്വീകരിച്ചുകൊണ്ട് എല്ലാവരും കെ.എസ്.സി.എയുടെ പ്രവർത്തനങ്ങൾക്ക് ആശംസകൾ അറിയിച്ച് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. പിന്നീട് ഗായിക, സ്വർണ കെ.എസ്. നയിച്ച ഗാനമേളയും, ബഹ്റൈനിലെ പ്രഗല്ഭ കലാപ്രതിഭകൾ അവതരിപ്പിച്ച കലാപരിപാടികളും നടന്നു. കെ.എസ്.സി.എ മുൻ പ്രസിഡന്റ് പ്രവീൺ നായർ, സുനിൽ എസ്. പിള്ള, സ്ഥാപക അംഗങ്ങൾ, മറ്റ് അംഗങ്ങൾ ഉൾപ്പെടെ ബഹ്റൈനിലെ കലാ- സാംസ്കാരിക-സേവനരംഗങ്ങളിൽ പ്രവർത്തിക്കുന്ന നിരവധി സംഘടനാ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു.
കെ.എസ്.സി.എ എക്സിക്യുട്ടിവ് അംഗങ്ങളായ, അസി.സെക്രട്ടറി, സതീഷ് കെ, ട്രഷറർ അരുൺ സി. ടി, എന്റർടൈൻമെന്റ് സെക്രട്ടറി മനോജ് നമ്പ്യാർ, മെംബർഷിപ് സെക്രട്ടറി അനൂപ് പിള്ള, സ്പോർട്സ് ആൻഡ് ഗെയിംസ് സെക്രട്ടറി സുജിത്കുമാർ, ഇന്റേണൽ ഓഡിറ്റർ, അജേഷ് നായർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ലേഡീസ് വിഭാഗം പ്രസിഡന്റ്, രമ സന്തോഷ്, സെക്രട്ടറി സുമ മനോഹർ, വൈസ് പ്രസിഡന്റ് ഡോ. ബിന്ദു നായർ, ജോയന്റ് സെക്രട്ടറി ദിവ്യ ഷൈൻ, ട്രഷറർ ലീബ രാജേഷ്, എന്റർടൈൻമെന്റ് സെക്രട്ടറി ചിന്തുരാജ് സന്ദീപ്, എക്സിക്യുട്ടിവ് അംഗം, രാധ ശശിധരൻ, സാന്ദ്ര നിഷിൽ എന്നിവർ ചുമതലകൾ ഏറ്റെടുത്തു. ജനറൽ കൺവീനർ, ഹരീഷ് നായർ, ജോയന്റ് കൺവീനർ, പ്രശാന്ത് നായർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. വൈസ് പ്രസിഡന്റ്, അനിൽകുമാർ യു.കെ നന്ദി പറഞ്ഞു.
എം.സിമാരായ പ്രജിഷ, സാബു പാലാ എന്നിവർ ചടങ്ങുകൾ നിയന്ത്രിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.