കേരള സോഷ്യൽ ആൻറ് കൾചറൽ അസോസിയേഷൻ -ചിങ്ങനിലാവ്’സെപ്റ്റംബർ 19 ന്
text_fieldsമനാമ: ബഹ്‌റൈൻ കേരള സോഷ്യൽ ആൻറ് കൾചറൽ അസോസിയേഷൻ (എൻ.എസ്.എസ്) ഓണത്തിനനുബന്ധിച്ച് ‘ചിങ്ങ നിലാവ്’ എന്ന പേരിൽ പ് രത്യേക ഓണാഘോഷ പരിപാടി സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു . ബഹ്‌റൈനിലെ പൊതുസമൂഹത്തിന് എല്ലാവർക്കും ഭാഗഭാക്കാകാൻ കഴിയുന്ന വിധത്തിൽ വിവിധ മത്സരങ്ങളും കലാപരിപാടികളും എൻ.എസ്.എസ് ആസ്‌ഥാനത്തും ഇന്ത്യൻ ക്ലബ്ബിലുമാണ് നടക്കുക. സെപ്റ്റംബർ എട്ടിന് വനിതാവിഭാഗത്തിെൻറ ആഭിമുഖ്യത്തിൽ ഗുദൈബിയ എൻ.എസ്.എസ് ആസ്‌ഥാനത്ത് പായസ മത്സരം സംഘടിപ്പിക്കും.
19 ന് ഇന്ത്യൻ ക്ലബ്ബിൽ നടക്കുന്ന പരിപാടിയിൽ കഥകളി ആചാര്യനും സിനിമാ പിന്നണി ഗായകനുമായ കോട്ടക്കൽ മധുവും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക്കൽ ഫ്യൂഷൻ. തുടർന്ന് തിരുവാതിര മത്സരം. 27 ന് ഇന്ത്യൻ ക്ലബ്ബിൽ നടക്കുന്ന സദ്യയോടെ ആഘോഷം അവസാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ പ്രസിഡൻറ് സന്തോഷ്‌കുമാർ, ആക്ടിംഗ് സെക്രട്ടറി രാധാകൃഷ്ണൻ, വൈസ് പ്രസിഡൻറ് ഗോപകുമാർ, ചിങ്ങനിലാവ് കൺവീനർ പ്രവീൺ നായർ, ഓണസദ്യ കൺവീനർ തുളസി പിള്ള, സ്പോർട്സ് സെക്രട്ടറി ബാലചന്ദ്രൻ കൊന്നക്കാട് എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
