കേരള സീനിയർ സിറ്റിസൺസ് ഇൻ ബഹ്റൈൻ രൂപവത്കരിച്ചു
text_fieldsകേരള സീനിയർ സിറ്റിസൺസ് ഇൻ ബഹ്റൈൻ സംഘടന ഭാരവാഹികൾ
മനാമ: ബഹ്റൈനിലെ പ്രവാസി മലയാളികളായ മുതിർന്ന പൗരന്മാരുടെ ക്ഷേമം ലക്ഷ്യമിട്ട് കേരള സീനിയർ സിറ്റിസൺസ് ഇൻ ബഹ്റൈൻ എന്ന പേരിൽ പുതിയ സംഘടന രൂപവത്കരിച്ചു. ബി.എം.സി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിലാണ് സംഘടനയുടെ ഔപചാരികമായ രൂപവത്കരണം നടന്നത്.
മുതിർന്ന അംഗവും സംഘടനയുടെ രൂപവത്കരണത്തിന് മുൻകൈയെടുത്ത വ്യക്തിയുമായ വി.സി. ഗോപാലൻ പ്രസിഡന്റായുള്ള എക്സിക്യൂട്ടിവ് കമ്മിറ്റി നിലവിൽവന്നു. കൂടാതെ, ഫ്രാൻസിസ് കൈതാരത്ത് ചെയർമാനായിട്ടുള്ള ഉപദേശക സമിതിയും രൂപവത്കരിച്ചു.
ആദ്യത്തെ ഭരണസമിതി യോഗത്തിൽ, സംഘടനയിലെ അംഗങ്ങളുടെ ക്ഷേമത്തിനായി നിരവധി പരിപാടികൾ ആസൂത്രണം ചെയ്യുന്നതായി ഭരണസമിതി അംഗങ്ങൾ അറിയിച്ചു. മുതിർന്ന പൗരന്മാരുടെ സംരക്ഷണം ഉറപ്പാക്കുക, അവരുടെ ക്ഷേമം, സുരക്ഷ, മാനസികോല്ലാസം എന്നിവ ലക്ഷ്യമിട്ട് നിരവധി പ്രവർത്തനങ്ങളും പരിപാടികളും ഏകോപിപ്പിക്കുക എന്നതാണ് സംഘടനയിലൂടെ ലക്ഷ്യമിടുന്നത്. സംഘടനയുടെ അംഗത്വ വിതരണ മാസമായി ഡിസംബർ ആചരിക്കും. കേരളത്തിൽനിന്ന് ബഹ്റൈനിൽ പ്രവാസ ജീവിതം നയിക്കുന്ന 55 വയസ്സ് കഴിഞ്ഞ പൗരന്മാർക്ക് സംഘടനയിൽ അംഗത്വം നേടാം.
അംഗത്വത്തിനായി നാമമാത്രമായ പ്രതിമാസ വരിസംഖ്യ ഉണ്ടായിരിക്കും. അംഗത്വം എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ബി.എം.സിയിലെ വൈകുന്നേരങ്ങളിൽ ആറുമണി മുതൽ എട്ടുമണി വരെ പ്രവർത്തിക്കുന്ന കൗണ്ടറിൽ നേരിട്ട് എത്തിച്ചേരുകയോ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യാം: (3887 0480, 3960 6255, 3922 2935).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

