Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരള സീനിയർ സിറ്റിസൺ ഓണാഘോഷം ഇന്ന് അൽസാദ് ലേബർ ക്യാമ്പിൽ

text_fields
bookmark_border
കേരള സീനിയർ സിറ്റിസൺ ഓണാഘോഷം ഇന്ന് അൽസാദ് ലേബർ ക്യാമ്പിൽ
cancel
camera_alt

സംഘാടകസമിതി യോഗത്തിൽ പങ്കെടുത്തവർ

മനാമ: കേരള സീനിയർ സിറ്റിസൺ ബഹ്റൈൻ ബി.എം.സി -യുമായി ചേർന്ന് ഇന്ന് രാവിലെ സൽമാബാതിലുള്ള അൽസാദ് ലേബർ ക്യാമ്പിൽ വച്ച് ഓണാഘോഷം സംഘടിപ്പിക്കുന്നു. ഓണാഘോഷത്തോടനുബന്ധിച്ച്, ബദർ അൽ സഫ ഹോസ്പിറ്റലുമായി ചേർന്നുകൊണ്ട് രാവിലെ 7 മണിയോടെ മെഡിക്കൽ ക്യാമ്പ് ആരംഭിക്കും. 10 മണിയോടുകൂടി സാമൂഹിക സാംസ്കാരിക സമ്മേളനം, 11 മണിക്ക് ഒരു നേരത്തെ ഭക്ഷണ വിതരണം എന്നിവയും നടക്കും.

250 -ഓളം തൊഴിലാളികൾ ഉള്ള ക്യാമ്പിൽ വച്ച് നടത്തപ്പെടുന്ന ഈ ഓണാഘോഷത്തിൽ, സംഘടനയിലെ അംഗങ്ങൾ ഉൾപ്പെടെ 300 -ഓളം പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബിഎംസി -യുടെ ഈ വർഷത്തെ ശ്രവണമഹോത്സവം 2026, സഹോദര സംഘടനകളും ആയി ചേർന്ന്, കൂടുതൽ ജനകീയമാക്കും എന്ന് ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് അറിയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala Senior Citizen Onam Celebrations Today at Al-Saad Labor Camp
Next Story