കേരളീയ സമാജം വനിതാവിഭാഗം ഫിനാലെ 16ന് മംത മോഹന്‍ദാസ് മുഖ്യാതിഥി
text_fieldsമനാമ: ബഹ്റൈന്‍ കേരളീയ സമാജം വനിതാവേദിയുടെ ഫിനാലെ ഫെബ്രുവരി 16ന് രാത്രി എട്ടുമണിക്ക് സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ വിവിധ കലാപരിപാടികളോടെ നടക്കും.
ചടങ്ങില്‍ സിനിമാതാരം മംത മോഹന്‍ദാസ് മുഖ്യാതിഥിയായിരിക്കുമെന്ന് പ്രസിഡന്റ് പി.വി രാധാകൃഷ്ണ പിള്ള ജനറല്‍ സെക്രട്ടറി എന്‍.കെ വീരമണി എന്നിവര്‍ അറിയിച്ചു.
ക്രിയാത്മകമായ നിരവധി പരിപാടികളാണ് ഈ വര്‍ഷം വനിതാവിഭാഗം നടത്തിയത്. ഒപ്പം സമാജത്തില്‍ നടന്ന വിവിധ പരിപാടികളുടെ അണിയറയിലും വനിതാവിഭാഗം സജീവമായി.
മെഡിക്കല്‍ ക്യാമ്പുകള്‍, ആരോഗ്യ ക്ളാസുകള്‍, പാരന്റിങ് ക്ളാസുകള്‍, തയ്യല്‍ ക്ളാസുകള്‍ തുടങ്ങിയവ സംഘടിപ്പിച്ചതിന് പുറമെ, ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലേബര്‍ ക്യാമ്പുകളില്‍ ഭക്ഷണസാധങ്ങള്‍ എത്തിക്കുകയും ചെയ്തു.
ഫിനാലെയുടെ ഭാഗമായി വിവിധ കലാപരിപാടികളും നടക്കുമെന്ന് വനിതാവേദി പ്രസിഡന്റ് മോഹിനി തോമസ്, ജനറല്‍ സെക്രട്ടറി ബിജിശിവ എന്നിവര്‍ പറഞ്ഞു.
