സമാജത്തില്‍ ആസ്വാദകര്‍ക്ക് ദൃശ്യവിരുന്നൊരുക്കി നൃത്തസന്ധ്യ
text_fieldsമനാമ: ബഹ്റൈന്‍ കേരളീയ സമാജം 70ാം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനവേളയില്‍ അരങ്ങേറിയ നൃത്തപരിപാടികള്‍ ആസ്വാദകരുടെ മനം കവര്‍ന്നു. രണ്ടുദിവസങ്ങളിലായി നടന്ന പരിപാടിയില്‍ നാട്ടില്‍ നിന്നത്തെിയ 40ഓളം പ്രശസ്തരാണ് അണിനിരന്നത്. സൂര്യ കൃഷ്ണമൂര്‍ത്തിയുടെ സംവിധാനത്തില്‍ നര്‍ത്തകിയും അഭിനേത്രിയുമായ ലക്ഷ്മി ഗോപാലസ്വാമിയും സംഘവുമാണ് രണ്ട് ദിവസങ്ങളിലായി ഷോ അവതരിപ്പിച്ചത്. ആദ്യ ദിവസം ഭാരതത്തിന്‍െറയും കേരളത്തിന്‍െറയും കലാസാംസ്കാരിക പാരമ്പര്യവും നാട്യപാരമ്പര്യവും കോര്‍ത്തിണക്കിയാണ് ‘ഭാരതം-കേരളം’ എന്ന പരിപാടി അവതരിപ്പിച്ചത്. ഇതില്‍ മുപ്പതോളം കലാകാരന്മാരാണ് പങ്കെടുത്തത്. ‘സമുദ്ര ഡാന്‍സ് അക്കാദമി’യിലെ മധു, സജീവ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. ക്ളാസിക്കലും നാടോടിശൈലിയും സമന്വയിപ്പിച്ച നൃത്തം ഒന്നര മണിക്കൂര്‍ നീണ്ടു. രണ്ടാം ദിവസം പ്രതീക്ഷ കാശി (കുച്ചിപ്പുടി), ദക്ഷിണ വൈദ്യനാഥന്‍ (ഭരതനാട്യം), അഭയ ലക്ഷ്മി (ഒഡീസി), അഞ്ജന ഝാ, ദിവ്യ ഘോഖലെ (കഥക്) തുടങ്ങിയവരും വേദിയിലത്തെി.
ഹിന്ദുസ്ഥാനിയും കര്‍ണാടിക്കും ഇടകലര്‍ന്ന സംഗീതപശ്ചാത്തലം വേദിക്ക് പുതിയ അനുഭവമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
