സമാജത്തില്‍ വിദ്യാഭ്യാസ മന്ത്രിയുമായി ഓണ്‍ലൈന്‍ മുഖാമുഖം
text_fieldsമനാമ: ബഹ്റൈന്‍ കേരളീയ സമാജം പ്രസംഗവേദിയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി.രവീന്ദ്രനാഥുമായി ഓണ്‍ലൈന്‍ മുഖാമുഖം സംഘടിപ്പിക്കുന്നു. ഈ മാസം 24ന് വൈകീട്ട് ഏഴുമുതല്‍ എട്ടുവരെ ഡയമണ്ട് ജൂബിലി ഹാളിലാണ് പരിപാടി.
ഉന്നത വിദ്യാഭ്യാസം, പൊതുവിദ്യാഭ്യാസം എന്നീ മേഖലകള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മന്ത്രി ഉത്തരങ്ങള്‍ നല്‍കും. ചോദ്യങ്ങള്‍ മുന്‍കൂട്ടി bkspvedi@gmail.com എന്ന ഇ-മെയിലില്‍ അയക്കുകയോ സമാജം ഓഫിസില്‍ നേരിട്ട് ഏല്‍പ്പിക്കുകയോ ചെയ്യണം. നേരത്തെ ചോദ്യങ്ങള്‍ അയച്ചവര്‍ വീണ്ടും സമര്‍പ്പിക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് സമാജം പ്രസംഗ വേദി കണ്‍വീനര്‍ അഡ്വ . ജോയ് വെട്ടിയാടനുമായി (39175836 )ബന്ധപ്പെടാം. പരിപാടിയില്‍ പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം. തെരഞ്ഞെടുത്ത ചോദ്യങ്ങളാണ് അനുവദിക്കുക.
ധനമന്ത്രി തോമസ് ഐസക്, കൃഷി വകുപ്പ് മന്ത്രി സുനില്‍കുമാര്‍, ഭക്ഷ്യ-സിവില്‍ സപൈ്ളസ് മന്ത്രി പി.തിലോത്തമന്‍ എന്നിവരുമായി സമാജം നേരത്തെ ഓണ്‍ലൈന്‍ മുഖാമുഖം സംഘടിപ്പിച്ചതില്‍ നിരവധി പേര്‍ പങ്കെടുത്തിരുന്നു.
കേരള മന്ത്രിസഭയിലെ ഓരോ മന്ത്രിമാരെയും പ്രവാസികള്‍ക്ക് പരിചയപ്പെടുത്തുകയും ആ വകുപ്പുമായി ബന്ധപ്പെട്ട പരാതികളും നിര്‍ദേശങ്ങളും നേരിട്ട് മന്ത്രിയെ അറിയിക്കുകയും ചെയ്യുകയെന്നതാണ് ഇതുവഴി ഉദ്ദേശിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
