വർണാഭമായി കേരളീയ സമാജം വനിതാ വേദി ‘റിയാലിറ്റി ഷോ 2025’
text_fieldsകേരളീയ സമാജം വനിതാ വേദി സംഘടിപ്പിച്ച റിയാലിറ്റി ഷോയിൽനിന്ന്
മനാമ: റിയാലിറ്റി ഷോ സംഘടിപ്പിച്ച് ബഹ്റൈൻ കേരളീയ സമാജം വനിതാ വേദി. സമാജം ഡി.ജെ ഹാളിൽ വർണാഭമായ ചടങ്ങുകളോടെ നടന്ന പരിപാടിയിൽ സിനിമാതാരം ഗായത്രി അരുൺ മുഖ്യാതിഥിയായും രമ്യ മദൻ വിശിഷ്ടാതിഥിയായും പങ്കെടുത്തു. അഞ്ചു മുതൽ പതിമൂന്ന് വയസ്സുവരെയുള്ള കുട്ടികളും അമ്മമാരും മാറ്റുരച്ച റിയാലിറ്റി ഷോ ടാലന്റ് റൗണ്ട്, സിനിമാറ്റിക് റൗണ്ട്, ഫാമിലി സ്റ്റേജ്, മൈ ഡ്രോപ്പ്, ഡാസിലിങ് ഡ്യു ഫാഷൻ റൗണ്ട്, ക്വസ്റ്റ്യൻ എയർ റൗണ്ട് എന്നിങ്ങനെ ഏഴ് റൗണ്ടുകളിലായാണ് അരങ്ങേറിയത്.
അഞ്ജു പിള്ള, പ്രതിക് പിള്ള, ശ്രീകല രാജേഷ്, ആശ്വിൻ ശേഖർ, ബബിത ജഗദീഷ്, അമലു ജഗദീഷ്, സുമി ഷമീർ, അഡം മുഹമ്മദ് ഷമീർ, റൂബി ജിനു, സാൻഡ്ര ജിനു, സാന്തി ശ്രീകുമാർ, ശ്രേഷ്ഠ ശ്രീകുമാർ, അഞ്ജു പ്രസാദ്, ഐശ്വര്യ മഹേഷ്, സന്ധ്യ ജയരാജ്, സിദ്ധാർത്ഥ് ജയരാജ്, നിത ജിതിൻ, അതിഥി നിക്കു, സൗമ്യ സജിത്, സാത്വിക സജിത് എന്നിവർ മത്സരാർഥികളായിരുന്നു.
വൗ മം കോംപറ്റീഷൻ വിന്നറായി സൗമ്യ സജിൻ, സാത്വിക സജിൻ എന്നിവരെയും ഫസ്റ്റ് റണ്ണറപ്പായി സംധ്യ ജയരാജ്, സിദ്ധാർത്ഥ് ജയരാജ് എന്നിവരെയും സെക്കൻഡ് റണ്ണറപ്പായി നിത ജിതിൻ, അതിഥി നിക്കു എന്നിവരെയും തിരഞ്ഞെടുത്തു. കുട്ടികളുടെ വിഭാഗത്തിൽ സിദ്ധാർത്ഥ് ജയരാജ് ‘ചൈൽഡ് എതിനിക് അവാർഡ്’, ‘പാർട്ടി വെയർ അവാർഡ്’, ‘കോൺഫിഡന്റ് ചൈൽഡ് അവാർഡ്’ എന്നിവ നേടി ശ്രദ്ധേയനായി. മുതിർന്നവരുടെ വിഭാഗത്തിൽ അഞ്ജു പിള്ള ‘എതിനിക് വെയർ മോം’ പുരസ്കാരവും, നിത ജിതിൻ ‘പാർട്ടി വെയർ മോം’ പുരസ്കാരവും, സന്ധ്യ ജയരാജ് ‘കോൺഫിഡന്റ് മോം’ പുരസ്കാരവും സ്വന്തമാക്കി. ചടങ്ങിൽ വനിതാവേദി പ്രസിഡന്റ് മോഹിനി തോമസ് അധ്യക്ഷത വഹിച്ചു.
വനിതാവേദി സെക്രട്ടറി ജയാ രവികുമാർ സ്വാഗതം പറഞ്ഞു. സമാജം ആക്ടിങ് പ്രസിഡന്റ് ദിലീഷ് കുമാർ, സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ ആശംസകൾ നേർന്നു. വനിതാ വിഭാഗം എന്റർടെയിൻമെന്റ് സെക്രട്ടറി വിജിന സന്തോഷ് നന്ദി പ്രകാശിപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.