കേരളീയ സമാജം പുതിയ ഭരണസമിതി പ്രവർത്തനോദ്ഘാടനം 22ന്
text_fieldsമനാമ: ബഹ്റൈൻ കേരളീയ സമാജം പുതിയ ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനം 22ന് രാത്രി എട്ടിന് പ്രഭാഷകനും എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വ. എ. ജയശങ്കർ നിർവഹിക്കുമെന്ന് പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും വർഗീസ് കാരക്കലും അറിയിച്ചു.
വെള്ളിയാഴ്ച നടന്ന ബഹ്റൈൻ കേരളീയ സമാജം ജനറൽ ബോഡിയിൽ ഐകകണ്ഠ്യേന പി.വി. രാധാകൃഷ്ണപിള്ള പ്രസിഡന്റും വർഗീസ് കാരക്കൽ ജനറൽ സെക്രട്ടറിയുമായി പുതിയ ഭരണസമിതിയിലേക്കുള്ള പാനലിനെ തിരഞ്ഞെടുക്കുകയായിരുന്നു. പിന്തുണക്കും വിശ്വാസത്തിനും നന്ദി രേഖപ്പെടുത്തുന്നതായും പുതിയ ഭരണസമിതിക്ക് ബഹ്റൈനിലെ മുഴുവൻ മലയാളികളുടെയും സഹകരണവും കരുതലും തുടർന്നും ഉണ്ടാകണമെന്നും പ്രസിഡന്റ് അഭ്യർഥിച്ചു. വെള്ളിയാഴ്ച ഉദ്ഘാടനച്ചടങ്ങിനെ തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറും.
സമാജം മലയാളം പാഠശാല: തുടക്ക ക്ലാസുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു
മനാമ: ബഹ്റൈൻ കേരളീയ സമാജം മലയാളം പാഠശാലയുടെ 2024-25 അധ്യയനവർഷത്തെ തുടക്ക ക്ലാസുകളിലേക്കുള്ള പ്രവേശനം മാർച്ച് 23, 24 തീയതികളിൽ നടക്കും. 2024 ജനുവരി ഒന്നിന് അഞ്ചു വയസ്സ് പൂർത്തിയായ കുട്ടികൾക്ക് അഡ്മിഷന് വേണ്ടി അപേക്ഷിക്കാമെന്ന് ഭാരവാഹികൾ അറിയിച്ചു.
https://www.bksbahrain.com/2024/padasala/registration.html എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്ത ശേഷം നിർദിഷ്ട തീയതികളിലൊന്നിൽ സമാജത്തിൽ എത്തി അഡ്മിഷൻ എടുക്കാം. കേരള സംസ്ഥാന സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മലയാളം മിഷന്റെ ഇന്ത്യക്ക് പുറത്തെ ആദ്യ പഠനകേന്ദ്രമായ ബഹ്റൈൻ കേരളീയ സമാജം പാഠശാലയിൽ ആയിരത്തിലധികം കുട്ടികളാണ് വിവിധ കോഴ്സുകളിലായി മാതൃഭാഷ പഠനം നടത്തുന്നത്.
പുതുതായി എത്തുന്ന കുട്ടികൾക്ക് എല്ലാ ചൊവ്വാഴ്ചകളിലും വൈകുന്നേരം 7.30 മുതൽ ഒമ്പതു വരെയാണ് ക്ലാസ്. കൂടുതൽ വിവരങ്ങൾക്ക് 36045442, 38044694, 39215128, 39498114.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

