കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയുടെ മകൾ വിവാഹിതയായി
text_fieldsകേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയുടെ മകളുടെ വിവാഹച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്തപ്പോൾ
മനാമ: കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയുടെയും ലതാ ഭാസ്കറിന്റെയും മകൾ രഞ്ജിനി വിവാഹിതയായി. മസ്കത്തിലെ ഗ്ലോബൽ എക്സ്ചേഞ്ച് അഡ്വൈസറായ അഡ്വ. മധുസൂദനന്റെയും സിനി സോമനാഥന്റെയും മകൻ കാർത്തികാണ് വരൻ. കോയമ്പത്തൂരിൽ വിപ്രോ ഏരിയ സെയിൽസ് മാനേജരാണ് കാർത്തിക്.
വിവാഹച്ചടങ്ങിൽ ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള, മുഖ്യമന്ത്രി പിണറായി വിജയൻ, നിയമസഭ സ്പീക്കർ എ.എൻ ഷംസീർ, മന്ത്രിമാരായ കെ. രാജൻ, ജി.ആർ അനിൽ, റോഷി അഗസ്റ്റിൻ, പി. പ്രസാദ്, കെ. ബി. ഗണേഷ് കുമാർ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.പിമാരായ എൻ.കെ പ്രേമചന്ദ്രൻ, അടൂർ പ്രകാശ്, എം.എൽ.എ മാരായ കടകമ്പള്ളി സുരേന്ദ്രൻ, പി.സി വിഷ്ണുനാഥ്, വി.കെ പ്രശാന്ത്, എം. വിൻസെന്റ്, സണ്ണി ജോസഫ്, പ്രമോദ് നാരായണൻ, അരുൺ കുമാർ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മുൻ മന്ത്രിമാരായ കെ.സി ജോസഫ്, പന്തളം സുധാകരൻ, ചലച്ചിത്ര താരങ്ങളായ മേനക, സുധീർ കരമന, മധുപാൽ, ശ്രേയ രമേശ്, സുരേഷ് കുമാർ, കാവാലം ശ്രീകുമാർ, എ.ഡി.ജി.പി ശ്രീജിത്ത്, ശ്രീലേഖ ഐ.പി.എസ്, ബി. സന്ധ്യ ഐ.പി .എസ്, ശബരിനാഥ്, ജോസഫ് വാഴയ്ക്കൻ, ശിവഗിരി മഠം സെക്രട്ടറി സ്വാമി വിശാലാനന്ദ, ടി.പി ശ്രീനിവാസൻ ഐ.എഫ്.എസ്, മുൻ ചീഫ് സെക്രട്ടറി വി.പി ജോയ്, ഡോ. എം.വി പിള്ള, പാലോട് രവി, വി. മധുസൂദനൻ നായർ, പന്തളം ബാലൻ, മുൻ മന്ത്രി പന്തളം സുധാകരൻ, മുരുകൻ കാട്ടാക്കട, ഗോപിനാഥ് മുതുകാട് തുടങ്ങിയ വിശിഷ്ടാതിഥികൾ പങ്കെടുത്തു. ജനുവരി 20ന് തിരുവനന്തപുരത്ത് വെച്ചായിരുന്നു വിവാഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

