‘ഒരു വട്ടംകൂടി’ കേരളീയ സമാജം മലയാളം പാഠശാല പൂർവ വിദ്യാർഥി സംഗമം
text_fieldsമനാമ: ബഹ്റൈൻ കേരളീയ സമാജം മലയാളം പാഠശാല പൂർവ വിദ്യാർഥികളുടെ സംഗമം ഒരുക്കുന്നു. ജൂൺ 13 വെള്ളിയാഴ്ച വൈകീട്ട് നാലു മുതലാണ് ‘ഒരു വട്ടം കൂടി’ എന്ന ഒത്തുചേരൽ ഒരുക്കിയിട്ടുള്ളത്.സമാജം മലയാളം പാഠശാലയിൽ വിവിധ കാലങ്ങളിൽ വിദ്യാർഥികളായിരുന്നവർക്ക് ഒത്തുചേരുന്നതിനും ഓർമകൾ പങ്കിടുന്നതിനുമായി ഒരുക്കുന്ന ഈ സംഗമത്തിൽ സമാജം അംഗങ്ങളോ അംഗങ്ങളുടെ കുടുംബാംഗങ്ങളോ, പരിചിതരോ ആയ ഇപ്പോൾ ബഹ്റൈനിലുള്ള, മലയാളം പാഠശാലയിലെ പൂർവ വിദ്യാർഥികളായവർ സംഗമത്തിൽ പങ്കെടുക്കുന്നതിനായി https://bksbahrain.com/2025/mp/oruvattamkoodi/register.html എന്ന ലിങ്ക് വഴി രജിസ്റ്റർചെയ്യാൻ അഭ്യർഥിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് വിനയചന്ദ്രൻ നായർ: 39215128, ബിജു എം. സതീഷ്: 36045442, രജിത അനി: 38044694
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

