കേരളീയ സമാജം ‘കളിക്കളം 2023’: രജിസ്ട്രേഷൻ തുടങ്ങി
text_fieldsതുളസീദാസ്
മനാമ: ബഹ്റൈൻ കേരളീയ സമാജം കുട്ടികൾക്കായി എല്ലാ വർഷവും നടത്തിവരാറുള്ള 45 ദിവസം നീളുന്ന സമ്മർ ക്യാമ്പ് രജിസ്ട്രേഷൻ ആരംഭിച്ചു. പ്രശസ്ത നാടക പ്രവർത്തകൻ, അധ്യാപകൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ സജീവ സാന്നിധ്യമായ തുളസീദാസ് ആണ് ഈ വർഷത്തെ ക്യാമ്പിന് നേതൃത്വം കൊടുക്കാനായി നാട്ടിൽ നിന്നും എത്തുന്നത്.
വിവിധ മേഖലകളിൽ നിന്ന് പത്തോളം അധ്യാപകർ ബഹ്റൈനിൽ നിന്നും ക്യാമ്പിൽ ഒത്തുചേരും. കളികളിലൂടെയും തിയറ്റർ ഗെയിമിലൂടെയും കുട്ടികളെ അവരുടെ അഭിരുചിക്കനുസരിച്ചു കൊണ്ടുപോകുന്ന രീതിയാണ് ക്യാമ്പിൽ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
അഞ്ചു വയസ്സ് മുതൽ 15 രെയുള്ള കുട്ടികൾക്കാണ് ക്യാമ്പിൽ പ്രവേശനം. ക്യാമ്പ് തുടങ്ങി അവസാനം വരെ ബഹ്റൈനിലെ വിവിധ സ്ഥലങ്ങളിലേക്ക് വാഹന സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ക്യാമ്പിൽ പങ്കെടുക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക : മനോഹരൻ പാവറട്ടി - 39848091, ജയ രവികുമാർ - 36782497, മായ ഉദയൻ - 36604931

