കേരളീയ സമാജം തെരഞ്ഞെടുപ്പ് : പി.വി.രാധാകൃഷ്ണപിള്ള, ജനാര്‍ദനന്‍ പാനലുകള്‍ നേര്‍ക്കുനേര്‍
text_fieldsമനാമ: ബഹ്റൈന്‍ കേരളീയ സമാജം ഭരണസമിതിയിലേക്ക് വീണ്ടും തെരഞ്ഞെടുപ്പ് നടക്കുമെന്നും വിജയത്തിനായി ഇരുഭാഗത്തുമായി നിലയുറപ്പിച്ച വിവിധ സംഘടനകളും ഗ്രൂപ്പുകളും പുതിയ പ്രചരണ തന്ത്രങ്ങള്‍ ആവിഷ്കരിക്കുമെന്നും ഉറപ്പായി. നിലവിലെ ഭരണസമിതിയുടെ കാലാവധി മാര്‍ച്ചില്‍ അവസാനിക്കും. ഭരണസമിതി തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന ദിനം ഫെബ്രുവരി 12 ആയിരുന്നു. നിലവിലെ പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള പാനലും മുന്‍ പ്രസിഡന്‍റ് കെ. ജനാര്‍ദനന്‍െറ നേതൃത്വത്തിലുള്ള പാനലുമാണ് ഏറ്റുമുട്ടുക. ഞായറാഴ്ച രാത്രി പത്തുമണിയോടെ തെരഞ്ഞെടുപ്പ് വരണാധികാരിയുടെ നേതൃത്വത്തില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. സമാജം ഭരണ സമിതിയില്‍ 11 പേരാണുള്ളത് . ഇരുപാനലില്‍ നിന്നും മിക്ക സ്ഥാനങ്ങളിലേക്കും രണ്ടുവീതം പേരുകള്‍ നല്‍കിയിരുന്നു.
അന്തിമ പട്ടിക പ്രകാരം പി.വി. രാധാകൃഷ്ണപിള്ള പാനലില്‍ അദ്ദേഹം പ്രസിഡന്‍റും, എന്‍.കെ. വീരമണി ജന.സെക്രട്ടറിയുമാണ്. മറ്റു സ്ഥാനാര്‍ഥികള്‍: വൈസ് പ്രസിഡന്‍റ്-ആഷ്ലി ജോര്‍ജ്, അസി.സെക്രട്ടറി -മനോഹരന്‍ പാവറട്ടി , ട്രഷറര്‍-ദേവദാസ് കുന്നത്ത്, കലാവിഭാഗം-ശിവകുമാര്‍ കൊല്ലറോത്ത്, സാഹിത്യ വിഭാഗം-കെ.സി.ഫിലിപ്പ്, ലൈബ്രേറിയന്‍-വിനയചന്ദ്രന്‍, ഇന്‍ഡോര്‍ ഗെയിംസ്- നൗഷാദ്, മെമ്പര്‍ഷിപ്പ്-ജഗദീഷ് ശിവന്‍, ഇന്‍േറണല്‍ ഓഡിറ്റര്‍- കൃഷ്ണകുമാര്‍.
ജനാര്‍ദനന്‍ പാനല്‍: പ്രസിഡന്‍റ്- ജനാര്‍ദനന്‍, സെക്രട്ടറി-കെ.ശ്രീകുമാര്‍, അസി.സെക്രട്ടറി-മുരളീധരന്‍ തമ്പാന്‍, ട്രഷറര്‍-ബാബു ജി.നായര്‍, കലാവിഭാഗം -എം.കെ.സഫറുള്ള, സാഹിത്യവിഭാഗം-ഉണ്ണികൃഷ്ണന്‍ കുന്നത്ത്, ലൈബ്രേറിയന്‍-വി.കെ.ശ്രീകുമാര്‍, മെമ്പര്‍ഷിപ്പ്-പ്രിന്‍സ് ജോര്‍ജ്കുട്ടി, ഇന്‍േറണല്‍ ഓഡിറ്റര്‍-മുഹമ്മദ് അഷ്റഫ്.
രാധാകൃഷ്ണപിള്ള പാനലിലുള്ള വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥി ആഷ്ലി ജോര്‍ജ്, ഇന്‍ഡോര്‍ ഗെയിംസ് സെക്രട്ടറി നൗഷാദ് എന്നിവര്‍ക്ക് എതിരില്ല. ഇപ്പോഴത്തെ ഭരണസമിതിയില്‍ ഇന്‍ഡോര്‍ ഗെയിംസ് സെക്രട്ടറിയാണ് നൗഷാദ്.മാര്‍ച്ച് അവസാനമാകും തെരഞ്ഞെടുപ്പ് നടക്കുക. നിലവില്‍ സമാജത്തില്‍ 1500 ഓളം അംഗങ്ങളാണുള്ളത്. കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പില്‍ 1100ഓളം പേര്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു.
കേരളീയ സമാജം 70 വാര്‍ഷികാഘോഷ വേളയിലാണ് പുതിയ നേതൃത്വത്തിനായുള്ള തെരഞ്ഞെടുപ്പ് വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
