ഉത്സവാന്തരീക്ഷത്തിൽ കേരളീയ സമാജം
text_fieldsമനാമ: ബഹ്റൈൻ കേരളീയ സമാജം പുതിയ ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനം നിറപ്പകിട്ടാർന്ന ചടങ്ങിൽ കേരള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിച്ചു. രവി പിള്ള മുഖ്യാതിഥിയായിരുന്നു. പ്രസിഡൻറ് പി.വി രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ ഉൾപ്പെടെയുള്ള ഭരണസമിതി അംഗങ്ങളും സംബന്ധിച്ചു. തുടർന്ന് മലയാള സിനിമ താരം നവ്യ നായർ നേതൃത്വം നൽകിയ ‘ധൂം ധലക്ക’ എന്ന കലാപരിപാടി നടന്നു.
മുന്നൂറോളം കലാകാരന്മാരുടെയും അണിയറ പ്രവർത്തകരുടെയും രണ്ടു മാസത്തോളമായുള്ള പരിശീലനത്തിനുശേഷം നടന്ന ‘ധൂം ധലക്ക’ വേറിട്ട കലാവിരുന്നായിരുന്നു.
കേരളീയ സമാജം പ്രവാസികളുടെ അഭിമാനകേന്ദ്രം –ചെന്നിത്തല
മനാമ: ബഹ്റൈൻ കേരളീയ സമാജം പ്രവാസി മലയാളികളുടെ അഭിമാന കേന്ദ്രമാണെന്ന് കേരള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ബഹ്റൈൻ കേരളീയ സമാജം പുതിയ ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ബഹ്റൈനിലെ പ്രവാസി പ്രവർത്തനങ്ങളുടെ പൊതുവേദിയായി, സാംസ്കാരിക പ്രവർത്തനങ്ങളുടെ സിരാകേന്ദ്രമായി, സാമൂഹിക പ്രവർത്തനങ്ങളുടെ ശ്രദ്ധാകേന്ദ്രമായി വളർന്നുവരാൻ ഇൗ പ്രസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്. 1850 അംഗങ്ങളാണ് സമാജത്തിലുള്ളത് എന്നതും ഇതിെൻറ ദൃഢത വർധിപ്പിക്കുന്നു.
സമാജത്തിെൻറ പ്രവർത്തനങ്ങക്ക് നേതൃത്വം നൽകുന്ന പ്രസിഡൻറ് പി.വി. രാധാകൃഷ്ണ പിള്ളയുടെ സംഘാടന മികവും എടുത്തുപറയേണ്ടതാണെന്നും ചെന്നിത്തല കൂട്ടിേച്ചർത്തു. സമാജത്തിെൻറ പ്രവർത്തനങ്ങൾ കാലാനുസൃതമായി വളർത്തിയെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. പ്രവാസി മലയാളി എന്നത് ലോകത്ത് എവിടെ ചെന്നാലും ആ ജനതയുമായും പ്രാദേശിക സംസ്കാരവുമായി ഇഴുകിച്ചേരുന്നവരാണ്. അതാണ് മലയാളി ലോകപൗരൻ എന്നുവിളിക്കപ്പെടുന്നതിെൻറ കാരണം.
ഒാരോ രാജ്യത്ത് ചെന്ന് അവിടവുമായി ഇഴുകിച്ചേർന്ന് അധ്വാനിക്കുേമ്പാഴും തായ്വഴികളും സ്വന്തം നാടിെൻറ സാംസ്കാരികത്തനിമയെ നെേഞ്ചറ്റുന്നവരുമാണ് മലയാളി. ഇൗ നന്മയും ഹൃദയവിശാലതയും ബഹ്റൈൻ മലയാളികളിലും തികച്ചും പ്രകടമാണെന്നും ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
