നിറപ്പകിട്ടാർന്ന ചടങ്ങിൽ കേരളീയ സമാജം ഭരണ സമിതി ചുമതലയേറ്റു

10:08 AM
14/04/2018

മനാമ:  പ്രൗഡ ഗംഭീരമായ ചടങ്ങിൽ ബഹ്‌റൈന്‍ കേരളീയ സമാജം  ഭരണ സമിതി പ്രസിഡൻറ്​ പി.വി രാധാകൃഷ്​ണ പിള്ള , സമാജം ജനറല്‍ സെക്രട്ടറി എം.പി രഘു എന്നിവരുടെ നേതൃത്വത്തിൽ ചുമതലയേറ്റു.  നടനും എം.എൽ.എയുമായ മുകേഷ് , സംസ്ഥാന  ചലച്ചിത്ര അവാര്‍ഡ് ജേതാവ്   ഇന്ദ്രൻസ്,  ഡോ.രവിപിള്ള, ബി.കെ.ജി  ഹോൾഡിങ് ചെയർമാൻ  കെ.ജി  ബാബുരാജൻ, എ.വി.എ ഹെൽത് കെയർ  മാനേജിങ് ഡയറക്ടർ  ഡോ. എ.വി  അനൂപ്   എന്നിവർ പ​െങ്കടുത്തു.   
പ്രവാസി കുട്ടികളുടെ  കലാമാമാങ്കമായ  ബാലകലോത്സവത്തി​​​​െൻറ   ഉദ്‌ഘാടനവും   നടന്നു.  

ഈ വർഷത്തെ  സമാജം ബിസിനസ്​  ഐക്കോൺ അവാർഡ് ഡോ . എ വി  അനുപിന്  ചടങ്ങിൽ  നൽകി.  സമ്മേളാനന്തരം ബി.കെ.എസ് സൂര്യ ^ഇന്ത്യ ഫെസ്​റ്റിവലി​​​​െൻറ ഭാഗമായി രമ വൈദ്യനാഥന്‍,ദക്ഷിണ വൈദ്യനാഥന്‍ എന്നിവർ ഭരതനാട്യം അവതരിപ്പിച്ചു. ചടങ്ങില്‍ മുന്‍ഭരണ  സമിതി അംഗങ്ങളെ ആദരിക്കുകയും ചെയ്​തു. 

Loading...
COMMENTS