കേരളീയ സമാജം
text_fieldsമനാമ: മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ബഹ്റൈൻ കേരളീയ സമാജത്തിൽ അനുശോചന യോഗം ചേർന്നു. സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള അനുശോചന പ്രമേയം അവതരിപ്പിച്ചു.
അരനൂറ്റാണ്ടുകാലം ജനപ്രതിനിധിയായി ജനങ്ങൾക്കിടയിൽ ജനങ്ങൾക്കുവേണ്ടി ജീവിച്ച സമാനതകളില്ലാത്ത രാഷ്ട്രീയ ജീവിതത്തിന്റെ ഉടമയായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് അദ്ദേഹം അനുസ്മരിച്ചു.
സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ബഹ്റൈനിലെ വിവിധ സംഘടന പ്രതിനിധികളായ കെ.എം. ചെറിയാൻ, ബിനു കുന്നന്താനം, പ്രദീപ് പതേരി, ഡോ. പി.വി. ചെറിയാൻ, സോമൻ ബേബി, എൻ.കെ. മാത്യു, നിസാർ കൊല്ലം, സോവിച്ചൻ ചെന്നാട്ടുശ്ശേരി, അനീഷ് ഗൗരി തുടങ്ങിയവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.