കേരളീയ സമാജം അത്തപ്പൂക്കള മത്സരവും വടംവലി മത്സരവും ഇന്ന്
text_fieldsമനാമ: ബഹ്റൈൻ കേരളീയ സമാജത്തിെന്റ ഓണാഘോഷമായ ശ്രാവണത്തിലെ പ്രധാന ആകർഷണങ്ങളായ അത്തപ്പൂക്കള മത്സരവും വടംവലി മത്സരവും വെള്ളിയാഴ്ച നടക്കും. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന പൂക്കളമത്സരത്തിൽ വ്യക്തികളും സമാജം ഉപവിഭാഗങ്ങളും മറ്റ് സംഘടനകളുമടക്കം നിരവധിപേർ പങ്കെടുക്കും. ഉച്ചക്കു ശേഷം മത്സരത്തിൽ പങ്കെടുത്ത പൂക്കളങ്ങളുടെ പ്രദർശനം ഉണ്ടായിരിക്കും. ജോസ് ചാലിശ്ശേരി, അജിത രാജേഷ് എന്നിവരാണ് പൂക്കളമത്സരത്തിെന്റ കൺവീനർമാർ.
ഉച്ചക്ക് രണ്ടിന് ആരംഭിക്കുന്ന വടംവലി മത്സരത്തിൽ മൂന്ന് വിഭാഗങ്ങളിലായി 20ഓളം ടീമുകൾ പങ്കെടുക്കും. സ്ത്രീകൾക്ക് മാത്രമായി നടത്തപ്പെടുന്ന വടംവലി മത്സരവും ഉണ്ടായിരിക്കും. പോൾസൺ ലോനപ്പൻ, രാജേഷ് കോടോത്ത്, ഷാജി ആന്റണി, ഷാജി ദിവാകരൻ എന്നിവരാണ് വടംവലി മത്സരങ്ങളുടെ സംഘാടകർ.
ബഹ്റൈനിലെ മുഴുവൻ മലയാളി കുടുംബങ്ങളെയും സമാജം ഓണാഘോഷ പരിപാടികളിലേക്ക് ക്ഷണിക്കുന്നതായി പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും ഓണാഘോഷ കമ്മിറ്റിക്കുവേണ്ടി എം.പി. രഘു, ശങ്കർ പല്ലൂർ എന്നിവരും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

