കേരളത്തിൽ ‘എൻ.ആർ.െഎ കോളജും നിർമ്മാണ കമ്പനിയും വേണം’
text_fieldsമനാമ: എൻ.ആർ.െഎ കോളജിനും എൻ.ആർ.െഎ നിർമ്മാണ കമ്പനിക്കും വേണ്ടി വാദിച്ച് ലോക കേരള സഭയിൽ ബഹ്റൈൻ പ്രതിനിധികൾ. ഇതിനൊപ്പം പ്രവാസികൾക്കായുള്ള വിവിധ വിഷയങ്ങളിൽ അനുകൂല നിലപാടുകൾ വേണം. പ്രസംഗങ്ങളല്ല ആവശ്യം പ്രാവർത്തികമാക ്കുന്ന പദ്ധതികളാകണമെന്നുമുള്ള ബഹ്റൈൻ പ്രതിനിധികളുടെ ആവശ്യത്തെ കയ്യടികളോടെയാണ് സദസ് വരവേറ്റതെന്നും ബഹ ്റൈനിൽ നിന്നുള്ള പ്രതിനിധികൾ പറഞ്ഞു.
ആവശ്യങ്ങളിൽ അനുകൂലമായി നിലപാട് സ്വീകരിക്കാമെന്ന് ഗവൺമെൻറി െൻറ ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. പ്രവാസികളെ മക്കളുടെ തുടർ വിദ്യാഭ്യാസ വിഷയം സമ്മേളനത്തിൽ ബഹ്റൈ ൻ പ്രതിനിധിയും പ്രവാസി കമ്മീഷൻ അംഗവുമായ സുബൈർ കണ്ണൂർ ഉന്നയിച്ചു. പത്താം ക്ലാസ്, പ്ലസ് ടു എന്നിവ കഴിഞ്ഞ് നാട ്ടിൽ എത്തുന്ന പ്രവാസികളുടെ കുട്ടികൾക്ക് തുടർപഠനം കനത്ത വെല്ലുവിളിയായി മാറുന്നുണ്ട്.
പ്രവേശന പരീക്ഷകൾ ക്ക് കൃത്യമായി തയ്യാറെടുക്കാൻ ഗൾഫ് മേഖലയിലെ കുട്ടികൾക്ക് പലപ്പോഴും സാഹചര്യങ്ങൾമൂലം കഴിയാറില്ല. പലരും നാട്ടിൽ വന്ന് പ്രൊഫഷണൽ കോഴ്സുകൾക്ക് പ്രവേശനം ലഭിക്കാനായി നെേട്ടാട്ടമോടുന്ന അവസ്ഥയുണ്ട്. മാനേജ്മെൻറ് സ്ഥാപനങ്ങളിൽ എൻ.ആർ.െഎ സീറ്റുകൾക്ക് ഇൗടാക്കുന്നത് ഉയർന്ന തുകയുമാണ്. അതിനാൽ പ്രവാസി വിദ്യാർഥികൾക്ക് പഠിക്കാൻ ഒരു കോളജ് അനുവദിക്കണമെന്ന് സുബൈർ കണ്ണൂർ ചർച്ചയിൽ പെങ്കടുത്തുക്കൊണ്ട് ആവശ്യപ്പെട്ടു. പഞ്ചാബ് പ്രവാസി കമ്മീഷെൻറ നേതൃത്വത്തിൽ എൻ.ആർ.െഎ കോളജ് സ്ഥാപിച്ചിട്ടുണ്ട്. കേരള ഗവൺമെൻറും നോർക്കയും ഇതിനായി സഹകരിച്ച് നടപടികൾ സ്വീകരിച്ചാൽ പ്രവാസികൾക്ക് അനുഗ്രഹമാകുമെന്നും അദ്ദേഹം പറഞ്ഞു. ഗൾഫ് മേഖലയിൽ നിന്ന് നാട്ടിലേക്ക് ഒഴുകുന്ന നൂറുകണക്കിന്പേർ ഇന്ന് തൊഴിലില്ലായ്മ നേരിടുകയാണെന്ന് സി.വി.നാരായണൻ ചൂണ്ടിക്കാട്ടി.
മലയാളി പലിശസംഘങ്ങൾക്കെതിരെ സമ്മേളനത്തിൽ രോഷമുയർന്നു
മനാമ: മലയാളി പ്രവാസികൾക്ക് പലിശക്ക് പണം നൽകിയശേഷം മാസഗഡുക്കൾ മുടങ്ങിയാൽ പീഡനം നടത്തുന്ന മലയാളികളായ കൊള്ളപ്പലിശക്കാർക്കെതിരെ ലോക കേരള സഭയിൽ രോഷമുയർന്നു. ബഹ്റൈൻ പ്രതിനിധികൾ ഇൗ വിഷയം സഭയിൽ ഉന്നയിക്കുകയും ബഹ്റൈനിലെ കൊള്ളപ്പലിശക്കാരായ മലയാളി പലിശക്കാരുടെ ക്രൂരതകൾ എണ്ണിയെണ്ണിപ്പറയുകയും ചെയ്തു. സാമ്പത്തിക ആവശ്യങ്ങൾ ഉള്ളവർക്ക് പണം വൻ പലിശക്ക് നൽകുകയും വർഷങ്ങളോളം പലിശ ഇനത്തിൽ മാത്രം ഭീമമായ തുക പിരിച്ചെടുത്തിട്ടും തൃപ്തിയാകാത്ത പലിശക്കാരെ ഭയന്ന് നിരവധിപേർ ആത്മഹത്യ ചെയ്ത സംഭവങ്ങൾ പ്രതിനിധികൾ ചൂണ്ടിക്കാട്ടി. പാസ്പോർട്ടും അതിനുപുറമെ, വിദേശത്തെയും നാട്ടിലെയും ചെക്ക് ലീഫുകളും പണയം വാങ്ങി നിരവധി ഉടമ്പടികളും ഉണ്ടാക്കിയാണ് പലരും പണം നൽകുന്നത്.
ഇരക്ക് യാതൊരുതരത്തിലും രക്ഷപ്പെടാൻ കഴിയാത്ത പഴുതുകൾ അടച്ചാണ് പലിശലോബിയുടെ പ്രവർത്തനം. ഇത്തരം പലിശലോബിക്കെതിരെ പരാതി ഉണ്ടായാൽ കൃത്യമായി നാട്ടിൽ നിന്നും അന്വേഷണം ഉണ്ടാകുകയും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുകയും വേണമെന്നും പ്രതിനിധികൾ ആവശ്യമുയർത്തിയപ്പോൾ ലോകകേരള സഭ ഇക്കാര്യവും പരിഗണിക്കാമെന്ന അഭിപ്രായത്തിൽ എത്തിച്ചേർന്നു. മന്ത്രിമാരും എം.എൽ.എ മാരും ഉൾപ്പെടെയുള്ള ഗവൺമെൻറ് പ്രതിനിധികൾ ഇൗ വിഷയത്തിൽ പ്രവാസികളിൽ നിന്ന് പരാതികൾ ലഭിച്ചാൽ കൃത്യമായ നടപടി സ്വീകരിക്കാമെന്ന് അറിയിച്ചു. ബഹ്റൈനിൽ മലയാളികളായ പ്രവാസികൾക്ക് പണം പലിശക്ക് നൽകുന്ന പലിശക്കാർക്കെതിരെ കേരള ഗവൺമെൻറിനും പ്രവാസി കമ്മീഷനും പ്രവാസി വെൽഫയർ ബോർഡിനും ഇതിനകം തന്നെ വിവിധ പരാതികൾ ലഭിച്ചിട്ടുണ്ട്. പലിശക്ക് പണം വാങ്ങിയ ഇരയേയും ഇൗ വിഷയത്തിൽ ഇടപ്പെട്ട സാമൂഹിക പ്രവർത്തകരെയും ബന്ദികളാക്കിയ സംഭവവും ഇരയെ ക്രൂരമായി തല്ലിച്ചതച്ചതും മാസങ്ങൾക്ക് മുമ്പ് ഏറെ വിവാദം ഉണ്ടാക്കിയിരുന്നു. ഇൗ വിഷയത്തിൽ പ്രതികളെ ബഹ്റൈൻ പോലീസ് അറസ്റ്റ് ചെയ്യുകയും ഇവർ 12 ദിവസത്തോളം ജയിലിൽ കഴിയുകയും ചെയ്തിരുന്നു.
നല്ലകാലം മുഴുവൻ വീട്ടുകാർക്കും നാടിനും വേണ്ടി വിയർപ്പൊഴുക്കിയ ഇക്കൂട്ടരിൽ ഭൂരിഭാഗവും തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്ക് കയറി വരുന്നത് വെറും കൈയ്യോടെയാണ്. അതിനാൽ തൊഴിൽ നഷ്ടപ്പെട്ട് തിരികെയെത്തുന്നവർക്ക് പുനരധിവാസ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം. പഞ്ചായത്തുകൾ തോറും പ്രവാസി സഹകരണ സംഘങ്ങൾ സ്ഥാപിക്കുകയും അതുവഴി വിഭവ സമാഹരണം നടത്തുകയും തെരഞ്ഞെടുക്കുന്ന മേഖലകളിൽ പ്രവർത്തനം നടത്തുകയും വേണം. അതിനൊപ്പം എൻ.ആർ.െഎ നിർമ്മാണ കമ്പനി രൂപവത്ക്കരിക്കണമെന്നും സി.വി.നാരായണൻ ആവശ്യപ്പെട്ടു.
വിദഗ്ധരായ പ്രവാസി എഞ്ചിനീയർമാരെയും കൺസൾട്ടൻറുമാരെയും തൊഴിലാളികളെയും അതിൽ ഉൾെപ്പടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രവാസികളായ ഇന്ത്യൻ പൗരൻമാർ വിവിധ രാജ്യങ്ങളിൽ ജയിൽ ശിക്ഷ അനുഭവിക്കുന്നുണ്ടെന്നും ഇവരെ മോചിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണമെന്നും സോമൻബേബി ആവശ്യപ്പെട്ടു. ഇതിനായി ഇന്ത്യൻ ഗവൺമെൻറുമായി ഗൾഫ് രാജ്യങ്ങളിൽ ചിലർ ഉണ്ടാക്കിയ തടവുകാരുടെ കൈമാറ്റ ഉടമ്പടി പ്രാവർത്തികമാക്കാൻ ഇന്ത്യൻ ഗവൺമെൻറ് ഇടപെടണമെന്നും അദ്ദേഹം അഭ്യർഥിച്ചു. പി.വി.രാധാകൃഷ്ണപിള്ള, ബിജു മലയിൽ എന്നിവരും സമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
