Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോക കേരള സഭയിൽ പ​െങ്കടുക്കാൻ  ബഹ്​റൈൻ പ്രതിനിധികളും

text_fields
bookmark_border
ലോക കേരള സഭയിൽ പ​െങ്കടുക്കാൻ  ബഹ്​റൈൻ പ്രതിനിധികളും
cancel
മനാമ: ജനുവരി 12, 13 തിയതികളിൽ തിരുവനന്തപുരത്ത്​ നടക്കുന്ന ലോക കേരള സഭയിൽ ബഹ്​റൈൻ പ്രതിനിധികളും പ​െങ്കടുക്കും. പ്രവാസി കമ്മീഷൻ അംഗവും ‘പ്രതിഭ’ നേതാവുമായ സുബൈർ കണ്ണൂർ, കെ.എം.സി.സി പ്രസിഡൻറ്​ എ.വി. ജലീൽ, കേരളീയ സമാജം അധ്യക്ഷൻ പി.വി.രാധാകൃഷ്​ണപിള്ള, വ്യവസായി വർഗീസ്​ കുര്യൻ, സോമൻ ബേബി, ‘പ്രതിഭ’​ നേതാവ്​ സി.വി.നാരായണൻ എന്നിവർക്കാണ്​ സർക്കാർ ക്ഷണമുള്ളത്​. ബഹ്​റൈനിലെ സി.പി.​െഎ അനുകൂല സംഘടനയായ ‘നവകേരള’യുടെ പ്രതിനിധിക്കും ക്ഷണം ലഭിക്കുമെന്നാണ്​ അനൗദ്യോഗിക വിവരം. ഇക്കാര്യത്തിൽ സ്​ഥിരീകരിരണമായിട്ടില്ല.
സംസ്ഥാനത്തി​​െൻറ എംപിമാരും എംഎല്‍എമാരും മറ്റു രാജ്യങ്ങളിലെ മലയാളികളായ ജനപ്രതിനിധികളുമുള്‍പ്പെടെ 351 പേര്‍ ആണ് സഭയിൽ ഉണ്ടാവുക. മുഖ്യമന്ത്രി  പിണറായി വിജയൻ ബഹ്‌റയിൻ സന്ദർശിച്ച വേളയിൽ  ലോകകേരള സഭയെ കുറിച്ച് സൂചിപ്പിച്ചിരുന്നു. പി.വി.രാധാകൃഷ്ണപിള്ളയെ കേരള സഭയിലേക്ക്​ തെരഞ്ഞെടുത്ത മുഖ്യമന്ത്രിക്കും പ്രവാസി കാര്യ വകുപ്പിനും അഭിനന്ദനം അറിയിക്കുന്നതായി സമാജം ഭാരവാഹികൾ പറഞ്ഞു.
 
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - kerala sabha-bahrain-gulf news
Next Story