കേരളീയ നവോത്ഥാനം; ചരിത്രവും തുടർച്ചയും പ്രവാസി വെൽഫെയർ സാമൂഹിക സംഗമം നാളെ
text_fieldsമനാമ: കേരളീയ നവോത്ഥാനം: ചരിത്രവും തുടർച്ചയും എന്ന തലക്കെട്ടിൽ പ്രവാസി വെൽഫെയർ സംഘടിപ്പിക്കുന്ന സാമൂഹികസംഗമം കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് രാത്രി എട്ടിന് പ്രവാസി സെന്ററിൽ നടക്കും. സാമൂഹികപ്രവർത്തകനും എഴുത്തുകാരനും പ്രഭാഷകനുമായ സജി മാർക്കോസ് ഉദ്ഘാടനം ചെയ്യും.
ബിജു മലയിൽ (ഗുരുദേവ സോഷ്യൽ സൊസൈറ്റി), അനിൽകുമാർ (കേരള സോഷ്യൽ ആൻഡ് കൾചറൽ അസോസിയേഷൻ), ജമാൽ ഇരിങ്ങൽ (ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ), പി.ടി. ജോസഫ് (സീറോ മലബാർ സൊസൈറ്റി), ബദറുദ്ദീൻ പൂവാർ (പ്രവാസി വെൽഫെയർ) എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കും.
കേരളത്തിലെ സാമൂഹികജീവിതത്തിൽ വലിയതോതിലുള്ള മാറ്റങ്ങൾക്ക് തുടക്കമിട്ട സാമൂഹിക നവോത്ഥാന പ്രവർത്തനങ്ങളുടെ ചരിത്രവും വർത്തമാനവും തുടർച്ചയും നവോത്ഥാനമൂല്യങ്ങളും ചർച്ച ചെയ്യപ്പെടുന്ന സംഗമത്തിൽ പങ്കെടുക്കാൻ പ്രവാസി സമൂഹത്തിലെ എല്ലാ ജനാധിപത്യ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു എന്ന് പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി.എം. മുഹമ്മദലി വാർത്തക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

