ഇന്നലെകളെ മറക്കരുത്

cv-narayanan
സി വി. നാരായണൻ

വളർച്ചയുടെ ഒാരോ പടവുകളും താണ്ടി, വികസന കുതിപ്പുമായി മുന്നോേട്ടക്കായുന്ന നമ്മുടെ നാട് പ്രളയക്കെടുതിയുടെ ഭീതിതമായ അന്തരീക്ഷത്തിലാണ്. ഇൗ നൂറ്റാണ്ട് കണ്ട ഏറ്റവും ഭീകരമായ ദുരന്തമാണ് 2018 ആഗസ്റ്റ് 15 മുതൽ 22 വരെയുള്ള ദിവസങ്ങളിൽ കേരള നേരിട്ടത്. അത്യസാധാരണമായ ഇൗ ദുരന്തത്തെ അസാധാരണമായ മെയ് വഴക്കത്തോടു കൂടിയാണ്, ഇച്ഛാശക്തിയോടു കൂടിയാണ് കേരളം നേരിട്ടത്. സംസ്ഥാന സർക്കാറും ആ ഭരണ സംവിധാനത്തിന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രിയും കാട്ടിയ ധീരതയും പകർന്ന് നൽകിയ ആത്മധൈര്യവും കൊണ്ടാണ് ലോകത്തെപ്പോലും അത്ഭുതപ്പെടുത്തുന്ന നിലയിൽ ഇതിനെ നേരിടാൻ സാധിച്ചത്. 

ഒരു ഇംഗ്ലീഷ് പത്രം നമ്മുടെ മുഖ്യമന്ത്രിയെ വിശേഷിപ്പിച്ചത് ‘ക്രൈസിസ് മാനേജർ’ എന്നായിരുന്നു. രക്ഷാപ്രവർത്തനം, ദുരിതാശ്വാസ ക്യാമ്പ്, പുനർനിർമാണം എന്നീ മൂന്ന് ഘട്ടങ്ങളിൽ മാതൃകാപരമായ ഇടപെടലാണ് നമ്മൾ കണ്ടത്. മത്സ്യത്തൊഴിലാളികളും സൈന്യവും പൊലീസും പൊതുജനങ്ങളുമെല്ലാം ഒറ്റമനസോടെ ഇടപെട്ടതി​െൻറ ഭാഗമായിട്ടാണ് പതിനായിരകണക്കിന് മനുഷ്യജീവൻ പൊലിഞ്ഞു പോകുമായിരുന്ന സ്ഥാനത്ത് 843 എന്ന മൂന്നക്കത്തിൽ പിടിച്ചു നിർത്താൻ സാധിച്ചത്.

സ്വന്തം ജീവൻ പണയപ്പെടുത്തി നടത്തിയ ഇൗ രക്ഷാപ്രവർത്തനത്തെ അത്ഭുതാദരവോടു കൂടിയാണ് ലോക സമൂഹം നോക്കി കണ്ടത്. രക്ഷപ്പെട്ടവരെ പാർപ്പിക്കുന്നതിന് വേണ്ടി ഏർപ്പെടുത്തിയ ആറായിരത്തോളം ദുരിതാശ്വാസ ക്യാമ്പുകളിൽ 14 ലക്ഷം ജനങ്ങൾ, ജാതിയുടെയും മതത്തി​െൻറയും സമ്പത്തി​െൻറയും യാഥാസ്തികത്വത്തി​െൻറയും അതിർവരമ്പുകൾ മാറ്റി ഏകോദര സഹോദരങ്ങളെ പോലെ കഴിഞ്ഞത്, ചുരുങ്ങി കൊണ്ടിരിക്കുന്ന നമ്മുടെ മനസിനെ വികസിപ്പിക്കുവാൻ ഉതകുന്നതായിരുന്നു. ദുരിതാശ്വാസ ക്യാമ്പിൽ ഉടുതുണി മാത്രമായി എത്തേണ്ടി വന്നവർക്ക് തങ്ങൾക്ക്, തങ്ങൾ മാത്രമല്ല, എന്ന തിരിച്ചറിവിലേക്ക് എത്തിച്ചേരാൻ കഴിഞ്ഞത് ചെറിയ കാര്യമല്ല. വലിയ സന്ദേശമായിരുന്നു.

ഇനി നമുക്ക് ഏറ്റെടുക്കുവാനുള്ള ദൗത്യം കേരളത്തെ പുനർനിർമിക്കുകയെന്നതാണ്. പ്രകൃതി ദുരന്തങ്ങളിൽ പകർച്ച് നിസ്സഹായരായി നിൽക്കുന്നതിന് പകരം ഇതിനെ സ്ഥായിയായി പ്രതിരോധിക്കാനാവശ്യമായ നയവും നിലപാടുമാണ് നമുക്ക് വേണ്ടത്. പ്രകൃതിയുമായും പരിസ്ഥിതിയുമായും യോജിക്കുന്ന നിലയിലുള്ള നിർമാണവും വികസനവും സ്വീകരിക്കേണ്ടതായിട്ടുണ്ട്. എവിടെയും എന്തും കെട്ടിപടുക്കാെമന്നും മാന്തിക്കളയാമെന്നുമുള്ള മൂലധനത്തി​െൻറ തിരിച്ചറിവില്ലായ്മ, മറുവശത്ത് ആവശ്യമുള്ളതിനേ പോലും എതിർക്കുകയെന്ന നിഷേധാത്മക നിലപാട്, ഇതെല്ലം തിരുത്തികുറിക്കണം. നമുക്ക് നഷ്ടപ്പെട്ടത് വിലമതിക്കാനാവാത്തതാ
ണ്. അപ്രതീക്ഷിതമായി നഷ്ടപ്പെട്ടുപോയ രക്ഷിതാക്കളെയും പൊന്നുപോലെ സൂക്ഷിക്കുന്ന പുസ്തക സഞ്ചിയെയും ഉടുപ്പുകളെയും ഒാർത്ത് കുഞ്ഞുമനസുകൾ തേങ്ങുകയാണ്.

ജീവിതകാലം മുഴുവൻ അധ്വാനിച്ചുണ്ടാക്കിയ വീട് കൺമുന്നിൽനിന്ന് വെള്ളം ആർത്തിയോടെ വലിച്ചു കൊണ്ടു പോകുന്നത് നിസ്സഹായതയോടെ നോക്കിനിൽക്കേണ്ടി വന്ന മനസുകൾ അസ്വസ്ഥമാണ്. ഇൗ നിസ്സഹായതക്ക് കൈത്താങ്ങാകാൻ നമുക്ക് സാധിക്കണം. ‘കളിപ്പാട്ടം നഷ്ടപ്പെട്ടുപോയ കുഞ്ഞി​െൻറയും രാജ്യം നഷ്ടപ്പെട്ടുപോയ രാജാവി​െൻറയും ദുഃഖം ഒരുപോലെയാണ്. കുടയും സൈക്കിളും വാങ്ങിക്കുവാൻ കരുതിവെച്ച സമ്പാദ്യകുടുക്ക പൊട്ടിച്ച് കുഞ്ഞുങ്ങളും രാജ്യത്തിന് വേണ്ടി സ്വരുകൂട്ടിവെച്ച സമ്പാദ്യം രാജാവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒറ്റ വികാരത്തോടെ നൽകുകയാണ്. വിവാഹ പന്തലിൽനിന്ന് വധുവരന്മാർ സ്വർണാഭരണങ്ങൾ, സഹോദരിമാർ കമ്മൽ, തങ്ങൾക്ക് ലഭിച്ച ഭൂസ്വത്തി​െൻറ ആധാരം എന്നിവ നിർലോഭമായി നൽകുേമ്പാൾ, ലക്ഷപ്രഭുക്കളും കോടീശ്വരന്മാരും കൈമെയ് മറന്ന് കേരളത്തെ സഹായിക്കുകയാണ്.

ദുരന്തത്തി​െൻറ കെടുതിയെ അതിജീവിക്കാൻ മറികടക്കുവാൻ ഇനിയും വലിയ നിലയിലുള്ള സാമ്പത്തിക ശ്രോതസ് കണ്ടെത്തേണ്ടിയിരിക്കുന്നു. ഇവിടെയാണ് ‘സാലറി ചാലഞ്ചി’​െൻറ പ്രസക്തി. ഇൗ ദൗത്യവുമായി കേരളത്തി​െൻറ ബഹുമാന്യരായ മന്ത്രിമാർ ലോകത്തി​െൻറ വിവിധ മേഖലകളിലേക്ക് സഹായമഭ്യർഥിച്ച് യാത്ര തിരിക്കാൻ തീരുമാനിച്ചപ്പോൾ കേന്ദ്ര ഗവൺമ​െൻറ് നിഷേധാത്മക നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും നിർ
ലോഭമായി സഹായിച്ചിട്ടുണ്ട്. കേരളത്തി​െൻറ പുനർനിർമിത എന്ന ദൗത്യം പൂർത്തീകരിക്കുവാൻ ഇന്ന് ലഭിച്ചതൊന്നും മതിയാകില്ല. ഒറ്റ മനസോടെ കേരളമെന്ന വികാരത്തോടെ മുഴുവൻ മലയാളികളും മലയാളത്തെ സ്നേഹിക്കുന്നവരും ഇൗ മഹാദൗത്യ വിജയിപ്പിക്കുവാൻ മുന്നോട്ടുവരുമെന്ന് ഞാൻ ആത്മാർഥമായി വിശ്വസിക്കുന്നു.

(ലോക കേരള സഭ അംഗമാണ് ബഹ്റൈൻ പ്രവാസിയായ ലേഖകൻ)

Loading...
COMMENTS