കേരളപ്പിറവി ആഘോഷിച്ചു
text_fieldsഇന്ത്യൻ സോഷ്യൽ ഫോറം മുഹറഖ് ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച കേരളപ്പിറവി
ആഘോഷത്തിൽനിന്ന്
മനാമ: ഇന്ത്യൻ സോഷ്യൽ ഫോറം മുഹറഖ് ബ്രാഞ്ചിെൻറ നേതൃത്വത്തിൽ കേരളപ്പിറവി ആഘോഷിച്ചു. ഇതിെൻറ ഭാഗമായി നടന്ന പായസ പാചക മത്സരത്തിൽ സമീഹ ഷംസുദ്ദീൻ ഒന്നാം സ്ഥാനവും ഷെറീന കാദർ രണ്ടാം സ്ഥാനവും സന അർശിദ് മൂന്നാം സ്ഥാനവും നേടി. ഹിദ്ദ് ഇക്കായിസ് റസ്റ്റാറൻറിൽ നടന്ന സമ്മാനവിതരണ ചടങ്ങിൽ ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകം ജനറൽ സെക്രട്ടറി വി.കെ. മുഹമ്മദ് അലി, സെക്രട്ടറി അസീർ പാപ്പിനിശ്ശേരി, മുസ്തഫ വെട്ടിക്കാട്ടിരി എന്നിവർ സമ്മാന വിതരണം നടത്തി.
മുഹറഖ് ബ്രാഞ്ച് പ്രസിഡൻറ് മൊയ്തു ടി.എം.സിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി റഫീഖ് അബ്ബാസ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി ഫഹദ് കണ്ണപുരം സ്വാഗതവും നബീൽ തിരുവള്ളൂർ നന്ദിയും പറഞ്ഞു.

