കേരള ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്തിനെ സ്വീകരിച്ചു
text_fieldsകേരള ലളിതകല അക്കാദമി ചെയർമാൻ മുരളി ചീരോത്തിനെ എയർപോർട്ടിൽ സ്വീകരിക്കുന്നു
മനാമ: ബഹ്റൈൻ പ്രതിഭയുടെ ചിത്രകല പരിപാടിയായ പാലറ്റ് 2024 സീസൺ-4 ചിത്രകല ക്യാമ്പ് ഡയറക്ടറായി എത്തിയ കേരള ലളിതകല അക്കാദമി ചെയർമാൻ മുരളി ചീരോത്തിനെ എയർപോർട്ടിൽ സ്വീകരിച്ചു.അദ്ലിയയിലുള്ള സീഷെൽ ഹോട്ടൽ ഹാളിലാണ് മൂന്നു ദിവസം നീളുന്ന ചിത്രകലാ ക്യാമ്പ്.
മേയ് 31ന് രാവിലെ 5 നും 16 നും ഇടയിൽ പ്രായമുള്ള ആയിരത്തോളം വിദ്യാർഥികൾ അദാരി പാർക്കിൽ പ്രത്യേകം തയാറാക്കിയ ഹാളിൽ ചിത്രരചന മത്സരത്തിൽ പങ്കെടുക്കും.
പ്രതിഭ പാലറ്റ് - സീസൺ -4 ന്റെ ഭാഗമായി മത്സര ഹാളിനോട് ചേർന്ന് പ്രദർശിപ്പിക്കുന്ന നാല്പതോളം ചിത്രകാരന്മാരുടെ വിവിധങ്ങളായ ചിത്രങ്ങളുടെ ആർട്ട് ഗാലറിയുടെ ഉദ്ഘാടനം മത്സരദിനം രാവിലെ പത്തിന് കേരളീയ സമാജം സെക്രട്ടറി വർഗീസ് കാരയ്ക്കൽ നിർവഹിക്കും.
തുടർന്ന് അന്നേ ദിവസം അഞ്ചു മണിക്ക് ‘ഒരുമ’ എന്ന വിഷയത്തെ അധികരിച്ച് തൽസമയ സാമൂഹ്യ ചിത്രരചന ആരംഭിക്കും. ‘കളർ ഓഫ് ദ് ഈസ്റ്റ്’ സ്ഥാപകനും ബഹ്റൈനിലെ അറിയപ്പെടുന്ന ആർക്കിടെക്റ്റും, ചിത്രകാരനുമായ മഹദി അൽ ജലാവി പരിപാടി ഉദ്ഘാടനം ചെയ്യും.
മേയ് 31ന് വൈകുന്നേരം ഏഴിന് ആരംഭിക്കുന്ന കലാ പരിപാടികളോടു കൂടിയുള്ള ഗ്രാൻഡ് ഫിനാലെയിൽ ബഹ്റൈൻ പാർലമെന്റ് സതേൺ ഗവർണറേറ്റ് അംഗം ഡോ. മറിയം അൽദാൻ മുഖ്യാതിഥിയായിരിക്കും.
കേരള ലളിതകല അക്കാദമി ചെയര്‍മാനും ചിത്രകാരനുമായ മുരളി ചീരോത്തിനെ എയർ പോര്‍ട്ടില്‍ സ്വീകരിക്കാന്‍ പ്രതിഭ ജനറല്‍ സെക്രട്ടറി മിജോഷ് മൊറാഴ, പ്രസിഡന്റ് ബിനു മണ്ണില്‍, പാലറ്റ് സീസണ്-4 സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ അഡ്വ. ജോയ് വെട്ടിയാടന്‍, പ്രതിഭ കേന്ദ്ര കലാവിഭാഗം സെക്രട്ടറി പ്രജില്‍ മണിയൂര്‍, വൈസ് പ്രസിഡന്റ് നൗഷാദ് പൂനൂര്, മുഹറഖ് മേഖല സെക്രട്ടറിയും സെന്‍ട്രല്‍ കമ്മിറ്റി അംഗവുമായ ബിനു കരുണാകരന് എന്നിവര്‍ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

