വിസ തട്ടിപ്പിനിരയായ കുടുംബത്തിന് കേരള ഗ്യാലക്സി ഗ്രൂപ്പിന്റെ കൈത്താങ്ങ്
text_fieldsകുടുംബത്തിനുള്ള ടിക്കറ്റ് കൈമൈറുന്നു
മനാമ: വിസ തട്ടിപ്പിനിരയായി ബഹ്‌റൈനിലെത്തിയ കുടുംബത്തിന് നാട്ടിലേക്ക് മടങ്ങാൻ കേരള ഗ്യാലക്സി ഗ്രൂപ്പിന്റെ കൈത്താങ്ങ്. നാട്ടിലേക്ക് മടങ്ങുന്നതിനുള്ള വിമാന ടിക്കറ്റിനായി ഗ്രൂപ്പിനെ സമീപിച്ച കുടുംബത്തിന് പ്രവാസി മലയാളീസ് ബഹ്‌റൈൻ ഗ്രൂപ് അംഗങ്ങളും കേരള ഗ്യാലക്സി ഗ്രൂപ്പ അംഗങ്ങളും ചേർന്ന് സമാഹരിച്ച ധനസഹായം ഉപയോഗിച്ച് നാട്ടിലേക്കുള്ള ടിക്കറ്റ് എടുത്തുനൽകി.
ബി.എം.സി ഹാളിൽ നടന്ന ചടങ്ങിൽ കേരള ഗ്യാലക്സി ഗ്രൂപ്പ് രക്ഷാധികാരി വിജയൻ കരുമലയും, ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്തും, വിനോദ് അരൂരും ചേർന്ന് ടിക്കറ്റുകൾ കൈമാറി. ഗ്രൂപ് അംഗങ്ങളിൽ നിന്ന് ധനസഹായം സമാഹരിക്കുന്ന പ്രവർത്തനങ്ങൾക്ക് ഗഫൂർ മയ്യന്നൂർ, സതീഷ് നരിക്കാട്ടേരി, വിജയൻ ഹമദ് ടൗൺ, വിനോദ് അരൂർ, റഷീദ് അതുല്യ, സന്ധ്യ എന്നിവർ നേതൃത്വം നൽകി. പ്രയാസകരമായ സാഹചര്യത്തിൽ അകപ്പെട്ട സഹജീവികൾക്ക് കൈത്താങ്ങാകാൻ ഗ്രൂപ്പ് അംഗങ്ങൾ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങിയതും സഹായപ്രവർത്തനത്തിന് ആവശ്യമായ തുക സമയബന്ധിതമായി സമാഹരിച്ചതും ശ്രദ്ധേയമായി. സഹായപ്രവർത്തനത്തിൽ പങ്കാളികളായ മുഴുവൻ അംഗങ്ങൾക്കും കേരള ഗ്യാലക്സി ഗ്രൂപ്പ് രക്ഷാധികാരി വിജയൻ കരുമല നന്ദി അറിയിച്ചു.

