കേരള സർക്കാർ വർഗീയതയെ താലോലിക്കുന്നു- യു.ഡി.എഫ് ബഹ്റൈൻ
text_fieldsയു.ഡി.എഫ്. ബഹ്റൈൻ തിരഞ്ഞെടുപ്പ് കൺവെൻഷൻ വേൾഡ് കെഎംസിസി സെക്രട്ടറി
അസൈനാർ കളത്തിങ്കൽ ഉദ്ഘാടനം ചെയ്യുന്നു
മനാമ: ഭരണനിർവഹണത്തിലെ കെടുകാര്യസ്ഥതകൊണ്ടും സാമ്പത്തിക ധൂർത്തിനാലും ജനങ്ങളിൽ നിന്നും ഒറ്റപ്പെട്ട മുഖ്യമന്ത്രിയും എൽ.ഡി.എഫും വർഗീയതയെ തലോടിക്കൊണ്ടാണ് പുതിയ രാഷ്ട്രീയ അജണ്ട രൂപപ്പെടുത്തുന്നതെന്ന് യു.ഡി.എഫ് ബഹ്റൈൻ ആരോപിച്ചു. കേരളത്തിലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചാരണാർഥം മനാമ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യു.ഡി.എഫ് കൺവെൻഷൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
പ്രവാസികളുടെ ക്ഷേമത്തിനായി പ്രഖ്യാപിച്ച ഒരു പദ്ധതിയും നടപ്പാക്കാതെ അവർക്ക് അർഹതപ്പെട്ട പെൻഷൻ പോലും യഥാസമയം നൽകാത്തവരും പ്രതിഷേധം ഉയരുമ്പോൾ മാത്രം തൽക്കാലം നൽകിയുമാണ് ഭരണം മുന്നോട്ടുകൊണ്ടുപോവുന്നത്. വീണ്ടും സുന്ദര വാഗ്ദാനങ്ങൾ നൽകി പ്രവാസി വീടുകളിൽ വന്ന് വോട്ട് ചോദിക്കുന്ന ഭരണവക്താക്കളോട് അധികാരത്തിൽ വരാൻവേണ്ടി മൊഴിഞ്ഞ വാഗ്ദാനങ്ങൾ എവിടെയെന്നു ചോദിക്കാൻ ഓരോ പ്രവാസി വീടിനെയും പ്രാപ്തമാക്കണമെന്നും കൺവെൻഷൻ അഭിപ്രായപ്പെട്ടു. ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ചു. വേൾഡ് കെ.എം.സി.സി സെക്രട്ടറി അസൈനാർ കളത്തിങ്കൽ ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി ദേശീയ ജനറൽ സെക്രട്ടറി മനു മാത്യു മുഖ്യ പ്രഭാഷണം നടത്തി.കെ.എം.സി.സി ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര സ്വാഗതവും ഒ.ഐ.സി.സി സെക്രട്ടറി പ്രദീപ് മേപ്പയൂർ നന്ദിയും പറഞ്ഞു. എ.പി. ഫൈസൽ, കുട്ടൂസ മുണ്ടേരി, ഷിബിൻ തോമസ്, ബിനു കുമാർ എന്നിവർ പ്രസംഗിച്ചു.
ഷാഫി പാറക്കട്ടെ, റഫീഖ് തോട്ടക്കര, എൻ അബ്ദുൽ അസീസ്, ഫൈസൽ കോട്ടപ്പള്ളി, അഷ്റഫ് കാട്ടിൽ പീടിക, ഷഹീർ കാട്ടമ്പള്ളി, നിസാർ കുന്നംകുളത്തിങ്കൽ, റംഷാദ് അയിലക്കാട്, ഗിരീഷ് കാളിയത്ത്, നസീം തൊടിയൂർ, രഞ്ജൻ കച്ചേരി, ചന്ദ്രൻ വളയം, ഫാസിൽ വട്ടോളി, മഹേഷ് പൂത്തോളി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

