കേരള ഗ്യാലക്സി റമദാൻ കിറ്റ് വിതരണം ചെയ്തു
text_fieldsകേരള ഗ്യാലക്സി റമദാൻ കിറ്റ് വിതരണ പരിപാടിയിൽനിന്ന്
മനാമ: ബഹ്‌റൈനിലെ അറിയപ്പെടുന്ന ജീവകാരുണ്യ സംഘടനയായ കേരള ഗ്യാലക്സി ജോലി ഇല്ലാത്തവർക്കും കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്നവർക്കും വേണ്ടി വർഷന്തോറും നടത്തി വരുന്ന റമദാൻ കിറ്റ് വിതരണം ബഹ്‌റൈൻ മീഡിയ സിറ്റിയിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്തു.
സാമൂഹിക പ്രവർത്തകരായ ബഷീർ അമ്പലായി, ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, മോനി ടിക്കണ്ടത്തിൽ, ഇ.വി. രാജീവൻ, അൻവർ നിലമ്പൂർ, അജി പി. ജോയ്, അബ്ദുൽ മൻഷീർ, രഞ്ജിത്ത് കുരുവിള എന്നിവർ പങ്കെടുത്തു. കേരള ഗ്യാലക്സി ചെയർമാൻ വിജയൻ കരുമല, ഉപദേശക സമിതി ചെയർമാൻ ഗഫൂർ മയ്യന്നൂർ, സെക്രട്ടറി വിനോദ് അരൂർ, എക്സിക്യൂട്ടിവ് മെംബർമാരായ ഷക്കീല മുഹമ്മദലി, സുമേഷ്, ശരത്ത്, സതീഷ്, സീനത്ത് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

