കനൽവഴികൾ താണ്ടി നേടിയതെല്ലാം കണ്ണീരൊപ്പാൻ നൽകി ജിജി

  • പ്രവാസിവനിതയുടെ 25ൽ 20 സെൻറും ​​​പ്രളയബാധിതർക്ക്

മ​നാ​മ:പത്തു വ​ർ​ഷ​ത്തെ അധ്വാനം കൊണ്ട്​ സ്വന്തമാക്കിയ ആ​കെ​യു​ള്ള സ​മ്പാ​ദ്യ​മാ​യ 25 സ​െൻറി​ലെ 20 സ​െൻറും ബ​ഹ്​​റൈ​ൻ പ്ര​വാ​സി വ​നി​ത​യാ​യ ജി​ജി കേ​ര​ള​ത്തി​ലെ അ​ഞ്ച്​  പ്ര​ള​യ​ബാ​ധി​ത​ർ​ക്ക്​ ന​ൽ​കും. മ​ല​പ്പു​റം വ​​​ഴി​ക്ക​ട​വ്​ പ​ഞ്ചാ​യ​ത്തി​ൽ മു​ട​പ്പൊ​യ്​​ക​യി​ൽ അ​വ​ർ ഭൂ​മി വാ​ങ്ങി​യ​ത്​ ക​ഴി​ഞ്ഞ മാ​സ​മാ​ണ്. അ​തി​ൽ​നി​ന്ന്​ അ​ഞ്ച്​ സ​െൻറു മാ​ത്രം സ്വ​ന്തം ഉ​പ​യോ​ഗ​ത്തി​നെ​ടു​ത്ത് ബാ​ക്കി​യു​ള്ളത് ദു​രി​ത​ബാ​ധി​ത​ർ​ക്ക് വീ​തി​ച്ചു ന​ൽ​കു​വാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് ജി​ജി.

10 വ​ർ​ഷം​മു​മ്പ്​ ഭ​ർ​ത്താ​വ്​ മ​രി​ച്ച​ശേ​ഷം മൂ​ന്ന്​ മ​ക്ക​ളു​മാ​യി ജീ​വി​തം മു​ന്നോ​ട്ട്​ കൊ​ണ്ടു​പോ​കാ​നാ​കാ​തെ പ​ട്ടി​ണി​യും പ​രി​വ​ട്ട​വു​മാ​യി ക​ഴി​ഞ്ഞ​യാ​ളാ​ണ്​ ജി​ജി.  ദു​രി​ത​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ചാണ്​ ​ താ​ൻ ഇ​തു​വ​രെ എ​ത്തി​യ​തെ​ന്ന്​ ജി​ജി പ​റ​യു​ന്നു.

ക​ണ്ണ​ട​ച്ചു​തു​റ​ന്ന മാ​ത്ര​യി​ൽ അ​നാ​ഥ​രാ​യ മ​നു​ഷ്യ​രു​ടെ ദുഃഖം മ​ന​സി​ലാ​ക്കാ​ൻ ത​​െൻറ ജീ​വി​താ​നു​ഭ​വ​ങ്ങ​ൾ വ​ഴി സാ​ധി​ക്കും. അ​തി​നാ​ൽ ക​ണ്ണീ​രി​ലാ​യ നൂ​റു​ക്ക​ണ​ക്കി​ന്​ ആ​ളു​ക​ളി​ലെ  അ​ഞ്ചു​പേ​ർ​ക്ക്​ എ​ളി​യ സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന്​ തോ​ന്നി. ഭൂ​മി ന​ൽ​കാ​നു​ള്ള സ​മ്മ​തം ത​​െൻറ കൂ​ട്ടു​കാ​രി റൂ​ബി സ​ജ്​​ന​യെ​യും അ​വ​ർ വ​ഴി പി.​വി.​അ​ൻ​വ​ർ എം.​എ​ൽ.​​എ​യെ​യും അ​റി​യി​ച്ചി​ട്ടു​ണ്ട്. ജി​ജി​ക്ക്​ മൂ​ന്ന്​ മ​ക്ക​ളാ​ണു​ള്ള​ത്. അ​ഖി​ൽ, നി​ഖി​ൽ, അ​നൈ.

Loading...
COMMENTS