Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്രളയ ദുരിതാശ്വാസ...

പ്രളയ ദുരിതാശ്വാസ പ്രവർത്തനം: പ്രവാസികൾക്ക്​ കേരളീയ സമാജത്തെ സമീപിക്കാം

text_fields
bookmark_border
പ്രളയ ദുരിതാശ്വാസ പ്രവർത്തനം: പ്രവാസികൾക്ക്​ കേരളീയ സമാജത്തെ സമീപിക്കാം
cancel
camera_alt??????? ?????? ????????? ????? ????????????????
മനാമ: കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ, ബഹ്‌റൈൻ പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക്‌ ബഹ്​റ ൈൻ കേരളീയ സമാജത്തെ സമീപിക്കാമെന്ന്​ ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡൻറ്​ പി. വി. രാധാകൃഷ്ണപിള്ള അറിയിച്ചു. സമാജത്തിൽ ചേർന്ന പൊതു പ്രവർത്തകരുടെ യോഗത്തിലാണ്​ ഇക്കാര്യം വ്യക്തമാക്കിയത്​. പ്രളയ വിഷയത്തിൽ നാട്ടിലേക്ക്​ എന്ത് സഹായം നൽകണം എന്ന് സംസ്ഥാന സർക്കാർ നിർദേശം ഉണ്ടാകുന്നതിന്​ അനുസരിച്ച്​ തീരുമാനിക്കാം എന്നും യോഗം വിലയിരുത്തി.
പ്രവാസി ക്ഷേമനിധി അപേക്ഷ സ്വീകരിച്ച്​ പ്രാരംഭ നടപടികൾ ബഹ്‌റൈൻ പ്രവാസി മലയാളികൾക്ക് സമാജം വഴി നടപ്പാക്കുന്ന പ്രഖ്യാപനവും യോഗത്തിൽ നടത്തി. ഇതുമായി ബന്ധപ്പെട്ട് സാമൂഹിക പ്രവർത്തരുടെ സംശയങ്ങൾക്ക് കേരളാ പ്രവാസി ക്ഷേമനിധി ഡയറക്ടർ ബോർഡ് അംഗം ജോർജ് വർഗീസ് മറുപടി നൽകി. സമാജം പ്രസിഡൻറ്​ പി.വി. രാധാകൃഷ്ണപിള്ള, ജന. സെക്രട്ടറി എം. പി. രഘു, ലോക കേരള സഭ അംഗം സോമൻ ബേബി, സമാജം ചാരിറ്റി - നോർക്ക കമ്മിറ്റി ജന. കൺവീനർ കെ. ടി. സലിം, നോർക്ക ഹെൽപ്​ ഡസ്ക് കൺവീനർ രാജേഷ് ചേരാവള്ളി എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala flood related news
News Summary - Kerala flood related news, Bahrain
Next Story