കേരള പ്രളയം: ബഹ്റൈൻ പൗരൻമാർ സുരക്ഷിതരെന്ന് കോൺസുൽ ജനറൽ
text_fieldsമനാമ: പ്രളയക്കെടുതിയെ തുടർന്ന് കേരളത്തിലുള്ള ബഹ്റൈനികൾ സുരക്ഷിതരാണെന്ന്
മുംബൈയിലെ കോൺസുൽ ജനറൽ അലി അബ്ദുൽ അസീസ് അൽ ബലൂഷി അറിയിച്ചു. സംസ്ഥാനത്ത് ഇപ്പോൾ 25 ബഹ്റൈനികളാണുള്ളത്. ഇവർക്കായുള്ള എല്ലാവിധ സഹായ പ്രവർത്തനങ്ങളും കോൺസുൽ നൽകിയിട്ടുണ്ട്. തങ്ങളുടെ പൗരൻമാർ സുരക്ഷിതരാണെന്നും അപകടകരമായ സ്ഥലങ്ങളിൽ നിന്ന് ഇവരെ സുരക്ഷിതമായ സ്ഥലങ്ങളിലുള്ള
ഹോട്ടലുകളിലേക്ക് മാറ്റുകയും ചെയ്തതായി അറിയിപ്പിൽ പറയുന്നു.
പ്രാദേശിക അധികൃതർ നൽകിയ നിർദ്ദേശങ്ങൾ അനുസരിച്ച് വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ നിന്ന് അകലം പാലിക്കണമെന്ന നിർദേശം തങ്ങളുടെ പൗരൻമാർക്ക് നൽകിയിട്ടുണ്ട്. ആഗസ്റ്റ് 29 ന് കൊച്ചി വിമാനത്താവളം പ്രവർത്തനം വീണ്ടും ആരംഭിക്കുമെന്ന് അറിയിച്ചിട്ടുള്ളതായും എന്തെങ്കിലും തരത്തിലുള്ള ആവശ്യം കേരളത്തിലുള്ള ബഹ്റൈനി പൗരൻമാർക്ക് വേണമെങ്കിൽ കോൺസുലിനെ സമീപിക്കണമെന്ന് നിർദേശം നൽകിയിട്ടുള്ളതായും കോൺസുൽ ജനറൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
