ഗൾഫ് മാധ്യമം പ്രത്യേക പതിപ്പ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു
text_fieldsകുവൈത്ത് സിറ്റി: മുഖ്യമന്ത്രി പിണറായി വിജയന്റെ കുവൈത്ത് സന്ദർശന ഭാഗമായി ഗൾഫ് മാധ്യമം തയാറാക്കിയ ‘മലയാള ഭാഷതൻ’ പ്രത്യേക പതിപ്പ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു. മൻസൂരിയ അൽ അറബി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സ്വീകരണ സമ്മേളനത്തിലായിരുന്നു പ്രകാശനം.
സംസ്കാരിക മന്ത്രി സജി ചെറിയാൻ, ചീഫ് സെക്രട്ടറി എ.ജയ തിലക്, ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സഞ്ജയ് മുലൂക, വ്യവസായ പ്രമുഖൻ എം.എ.യൂസുഫലി, സംഘാടക സമിതി ചെയർമാൻ ഡോ.അമീർ, ഗൾഫ് മാധ്യമം കുവൈത്ത് എഡിറ്റോറിയൽ ഹെഡ് അസ്സലാം, ഗൾഫ് മാധ്യമം കുവൈത്ത് കൺട്രി ഹെഡ് ബിസിനസ് സൊല്യൂഷൻ സി.കെ. നജീബ്, മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഫൗണ്ടറും ചെയർമാനും സി.ഇ.ഒ യുമായ മുസ്തഫ ഹംസ, അൽമുല്ല എക്സേഞ്ച് ജനറൽ മാനേറൽ ഫിലിപ്പ് കോശി, മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ സെക്രട്ടറി ജെ.സജി, ലോക കേരള സഭ അംഗങ്ങളായ ടി.വി.ഹിക്മത്ത്, മണികുട്ടൻ, കല കുവൈത്ത് പ്രസിഡന്റ് മാത്യു ജോസഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ, ലോക കേരളസഭ എന്നിവയുടെ നേതൃത്വത്തിലാണ് കുവൈത്തിൽ മുഖ്യമന്ത്രിക്ക് സ്വീകരണം ഒരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

