ഇന്ത്യൻ ടാലന്റ് സ്കാൻ ഫ്ലയർ ബിഷപ് ആൽഡോ ബെരാർഡി പ്രകാശനം ചെയ്തു
text_fieldsഇന്ത്യൻ ടാലന്റ് സ്കാൻ 2025 ഫ്ലയറിന്റെ പ്രകാശന കർമം വടക്കൻ അറേബ്യയിലെ അപ്പസ്തോലിക് വികാരിയായ ബിഷപ് ആൽഡോ ബെരാർഡി നിർവഹിക്കുന്നു
മനാമ: കേരള കാത്തലിക് അസോസിയേഷന്റെ (കെ.സി.എ) ഇന്ത്യൻ ടാലന്റ് സ്കാൻ 2025 ഫ്ലയർ പ്രകാശനം വടക്കൻ അറേബ്യയിലെ അപ്പസ്തോലിക് വികാരിയായ ബിഷപ് ആൽഡോ ബെരാർഡി നിർവഹിച്ചു. കെ.സി.എ പ്രസിഡന്റ് ജെയിംസ് ജോൺ, ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, ഇന്ത്യൻ ടാലന്റ് സ്കാൻ ചെയർപേഴ്സൺ സിമി ലിയോ, മുതിർന്ന അംഗങ്ങൾ, എക്സിക്യൂട്ടിവ് കമ്മിറ്റി എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
ബഹ്റൈനിൽ താമസിക്കുന്ന ഇന്ത്യൻ കുട്ടികളുടെ സർഗാത്മകതയും കഴിവുകളും കണ്ടെത്തുന്ന വാർഷിക സാംസ്കാരിക, സാഹിത്യമത്സരമാണ് ഇന്ത്യൻ ടാലന്റ് സ്കാൻ. ഒക്ടോബർ 17 മുതൽ ഡിസംബർ ആദ്യ ആഴ്ച വരെ നടക്കാനിരിക്കുന്ന ഈ പരിപാടി വർഷത്തിലെ ഏറ്റവും ഊർജസ്വലമായ സാംസ്കാരിക പ്രദർശനങ്ങളിൽ ഒന്നായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
180ലധികം വ്യക്തിഗത മത്സരങ്ങളുള്ള ഈ പരിപാടിയിൽ അഞ്ച് വ്യത്യസ്ത പ്രായവിഭാഗങ്ങളിലായി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഉൾപ്പെടും. ഇത് കുട്ടികൾക്ക് കലാ, സാഹിത്യ, സാംസ്കാരിക കഴിവുകൾ പ്രദർശിപ്പിക്കുന്നതിനുള്ള മികച്ച വേദിയാണ്.
ഇന്ത്യൻ ടാലന്റ് സ്കാനിന്റെ വിജയത്തിനായി ബിഷപ് ആൽഡോ ബെരാർഡി ഹൃദയംഗമമായ ആശംസകൾ നേർന്നു. കുട്ടികൾക്ക് അവരുടെ കഴിവുകൾ പര്യവേഷണം ചെയ്യാനുള്ള അവസരങ്ങൾ നൽകുന്നതിൽ കെ.സി.എയുടെ സമർപ്പണത്തെ അദ്ദേഹം പ്രശംസിച്ചു. രജിസ്ട്രേഷനുകൾ കെ.സി.എ ഓഫിസ് വഴിയോ www.kcabahrain.com എന്ന വെബ്സൈറ്റിലൂടെയോ പൂർത്തീകരിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

